ഞങ്ങളാദ്യം പ്രേമിച്ചു തീരട്ടെ, എന്നിട്ടാവാം വേര്‍പിരിയലൊക്കെ, ഇപ്പൊള്‍ വേര്‍തിരിക്കുന്നത് പിസ്സ മാത്രം, ഗോസിപ്പുകള്‍ക്ക് മറുപടിയുമായി ബോബി സിംഹ
നേരം എന്ന ചിത്രത്തിലൂടെ മലയാളക്കരയ്ക്ക് ഏറെ പരിചയമുള്ള നടനാണ് ബോബി സിംഹ. വട്ടിരാജ എന്ന ഏക കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പെട്ടന്നു തന്നെ സുപരിചിതനാവുകയും ചെയ്തു ബോബി.
താരദമ്പതികളായ നടന്‍ ബോബി സിംഹയും നടി രശ്മി മേനോനും വിവാഹം കഴിഞ്ഞ് വെറും ആറ് മാസം പിന്നിടുമ്പോഴാണ് ഇരുവരുടെയും പേരില്‍ വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നത്.
ബോബിയും ഭാര്യയുമായി വിവാഹമോചിതരാകുന്നുവെന്ന് തമിഴ്മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ബോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ഗോസിപ്പുകളോട് പ്രതിരിക്കുന്നില്ലെന്നും സന്തോഷകരമായ വിവാഹജീവിതം ഞങ്ങള്‍ രണ്ടുപേരും ആസ്വദിക്കുകയാണെന്നും ബോബി പറയുന്നു. പിസ മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ ആകെ വേര്‍തിരിക്കാറുള്ളതെന്നും തമാശരൂപേണ ബോബി പറഞ്ഞു.
ഏപ്രില്‍ 22നാണ് നടന്‍ ബോബി സിംഹയും നടി രശ്മി മേനോനും വിവാഹിതരായത്. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അല്‍ഫോന്‍സിന്റെ നേരം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് ബോബി.
https://www.facebook.com/Malayalivartha