ശ്രുതി ഹാസന്റെ ശബ്ദത്തില്‍ ഇനി തമന്ന പാടും
ശ്രുതി ഹാസന്റെ ശബ്ദത്തില്‍ ഇനി തമന്നപാടും. കത്തിച്ചണ്ട എന്ന ചിത്രത്തിന് വേണ്ടിയാണ് തമന്നയ്ക്കായി ശ്രുതിഹാസന്‍ പാടിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും നിര്‍മിക്കുന്ന ചിത്രത്തില്‍ വിശാലാണ് നായകന്‍. വിശാലിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് തിരക്കുകള്‍ക്കിടയിലും പാടാനായി ശ്രുതി വന്നത്.
അഭിനയം അല്ലെങ്കില്‍ അതിനേക്കാളുപരി സംഗീതത്തെ സ്‌നേഹിക്കുന്ന വ്യക്തിയാണ് ശ്രുതിഹാസന്‍. അമേരിക്കയില്‍ പോയാണ് താരം സംഗീതം പഠിച്ചത്. ഇവിടെ വന്ന് മ്യൂസിക് ബാന്‍ഡുണ്ടാക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. എന്നാല്‍ അഭിനയത്തിലാണ് എത്തിപ്പെട്ടത്.
ആറാംവയസിലാണ് ശ്രുതി ആദ്യമായി പാടിയത്. അതും ഇളയരാജയുടെ ഈണത്തില്‍ തേവര്‍മകന് വേണ്ടി. പിന്നീട് ചാച്ചി 420 എന്ന ഹിന്ദി ചിത്രത്തിനായി പാടി. അതും പിതാവ് കമലാഹാസനോടൊപ്പമായിരുന്നു. എന്‍ മന വാനില്‍ എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം ഡ്യൂയറ്റ് പാടിയിട്ടുണ്ട്. വാരണം ആയിരത്തില്‍ ഹാരിസ് ജയരാജിന്റെ ഈണത്തില്‍ പാടി.
2009ല്‍ സ്വന്തമായി എഴുതി കമ്പോസ് ചെയ്ത് പാടി ഒരു ആല്‍ബം ഇറക്കിയിരുന്നു. ശ്രുതി തന്നെ നായികയായ ഹിന്ദി ചിത്രം ലക്കിലും പാടിയിട്ടുണ്ട്. കമലാഹാസനും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിച്ച ഉന്നൈ പോലൊരുവന്‍ എന്ന ചിത്രത്തിന്റെ മ്യൂസിക് കമ്പോസ് ചെയ്തതും ശ്രുതിയാണ്.
https://www.facebook.com/Malayalivartha