തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അല്ലു അര്ജുന്
തമിഴ് സിനിമാലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന ത്രില്ലിലാണ് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ലിങ്കുസാമി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ.ഇ.ജ്ഞാനവേല്‍ രാജയാണ്. ചെന്നൈയില്‍ ഇന്ന് നടന്ന സിനിമയുടെ പ്രോജക്ട് ലോഞ്ചിംഗ് പരിപാടിയില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
തനിക്ക് 20 വര്ഷമായിപരിചയമുള്ള നഗരമാണ് ചെന്നൈ എന്നും ഒരു ചെന്നൈ സ്വദേശിയാണ് താനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അല്ലു ചടങ്ങില്‍ പറഞ്ഞു. അതേസമയം ,തന്റെ മുന്‍കാല നിര്‍മ്മാണ സംരംഭമായ സൂപ്പര്‍ഹിറ്റ് ചിത്രം 'പരുത്തിവീരന്' പോലെ ആയിരിക്കും ലിങ്കുസാമി സംവിധാനം ചെയ്യാന്‍ പോകുന്ന അല്ലുവിന്റെ ഈ ചിത്രമെന്നും പ്രോജക്ട് ലോഞ്ചിംഗ് പരിപാടിയില്‍ ജ്ഞാനവേല്‍ രാജ പറഞ്ഞു.
https://www.facebook.com/Malayalivartha