സ്റ്റൈലിഷ് ലുക്കില്‍ ജ്യോതിക
നീണ്ട 9 വര്‍ഷത്തെ ഇടവേളക്കുശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് ജ്യോതിക നടത്തിയത്. അതിനു ശേഷം തീര്‍ത്തും സ്റ്റൈലിഷ് ലുക്കില്‍ അടുത്തൊരു മാസ് ചിത്രത്തിനായി തയാറാവുകയാണ് ജോ. മഗലിയാര്‍ മട്ടും എന്നാണ് ചിത്രത്തിന്റെ പേര്. ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്റര്ടെയിന്മെന്റും ക്രിസ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്യോക്യുമെന്ററി ഫിലിം മേക്കറായാണ് ജോ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസറ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. മുന്‍കാല നായികമാരായ ഭാനുപ്രിയ, ഉര്‍വശി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. നാസര്‍, ലിവിംഗ്സ്റ്റണ്, പവല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുന്നതായും വാര്‍ത്തയുണ്ട്.
36 വയതിനിലെ മുഴുനീള നാടന്‍-സാരി കഥാപാത്രത്തില്‍ നിന്നു വ്യത്യസ്തമായി മോഡേണ്‍ ലുക്കിലായിരിക്കും ജോ ഈ ചിത്രത്തില്‍ എത്തുക.
https://www.facebook.com/Malayalivartha