തമന്നയുടെ സൗന്ദര്യ രഹസ്യം ഇതാണ്
ഗോതമ്പ് മണിയുടെ നിറമാണ് തമന്നയുടെ പ്ലസ് പോയിന്റ്. നിറം കണ്ട് പലരും ദൃഷ്ടിപ്പെടാറുണ്ടത്രെ. എന്തായാലും 'ബാഹുബലി'യിലെ തന്റെ അഴകിന്റെ രഹസ്യം തന്നെ വിവരിക്കുകയാണ് തമന്ന.
രാവിലത്തെ ഭക്ഷണം, ബ്രഡ് സാന്‍വിച്ചിനോടൊപ്പം മുട്ട ഓംലെറ്റ്. മധ്യാഹ്്‌നം ചോറ്. ഒപ്പം ചിക്കന്‍ കറിയും. രാത്രി ചപ്പാത്തിയോടൊപ്പം മുട്ടയുടെ വെള്ളക്കരുവും കഴിക്കുന്നു. മഞ്ഞക്കരു ഉപേക്ഷിക്കുന്നു.
ബോംബെയില്‍ ജനിച്ചു വളര്‍ന്നാലും തമന്നയ്ക്ക് ഗോതമ്പ് ചപ്പാത്തി അലര്‍ജിയാണത്രെ. അരി ചപ്പാത്തിയാണ് പഥ്യം. അതുകൊണ്ട് മധ്യാഹ്്‌ന ഭക്ഷണത്തില്‍ അരികൊണ്ടുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നു. ഒരുമണിക്ക് ശേഷം പച്ചക്കറി സൂപ്പ് നിര്‍ബന്ധമാണ്.
എണ്ണകൊണ്ടുള്ള പദാര്‍ത്ഥങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നു. എന്തു കഴിച്ചാലും അരവയര്‍ ശാപ്പാട്. വാരിവലിച്ചൊന്നും കഴിക്കാറില്ല. മൂന്നു നേരത്തെ ഭക്ഷണം ആറു നേരമായി ഭക്ഷിക്കുന്നു.
മുഖത്ത് സോപ്പ് ഉപയോഗിക്കാറില്ല. ഷൂട്ടിംഗ് ലൈറ്റ്, വെയില്‍, ഉഷ്ണം എന്നീ സന്ദര്‍ഭങ്ങളില്‍ അഭിനയിക്കന്നതു മൂലം ചര്‍മ്മം പെട്ടെന്ന് ചുരുങ്ങിപ്പോകുമത്രെ. അത് ഒഴിവാക്കാന്‍ കടലമാറിനോടൊപ്പം തൈര് കലര്‍ത്തി മുഖത്ത് ലേപനം ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകും.
രാത്രി ഉറങ്ങുന്നതിനു മുമ്പ് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് തലമുടി മസാജ് ചെയ്യണം. ഇതുമൂലം തലയില്‍ രക്തചംക്രമണം സുഗമമായി നടക്കുന്നു. മാത്രമല്ല മുടി ഉതിരുന്നതിനെയും തടുക്കുന്നു.
തലമുടിയില്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ മുടിയുടെ തുമ്പില്‍ അധികമായി ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ വരികില്‍ മുടിയുടെ തുമ്പില്‍ വിള്ളല്‍ ഉണ്ടാവുകയും മുടി കൊഴിയുന്നതിനു കാരണവുമാകും.
തലമുടി തണുത്ത വെള്ളത്തില്‍ കഴുകണം.
ചര്‍മ്മത്തിന് കാന്തി ലഭിക്കുന്നതിന് ശാന്തമായ ഉറക്കം ആവശ്യമാണ്.
മാറിടങ്ങളില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. അതും മാസത്തില്‍ ഒരുതവണയാകാം.
സമയം കിട്ടുമ്പോഴെല്ലാം തനിക്ക് ഇഷ്ടപ്പെട്ട കവിതാരചനയില്‍ മുഴുകുമ്പോള്‍ മനസിന് എന്തെന്നില്ലാത്ത സംതൃപ്തി ലഭിക്കുമത്രെ.
കൃത്യസമയത്ത് ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നു.
ടെന്‍ഷനില്‍നിന്ന് വിമുക്തമാകാന്‍ നല്ല സിനിമകള്‍ കാണും.
ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് മേക്കപ്പ് ചെയ്യാതിരിക്കുക. രാത്രി ഉറങ്ങുന്നതിന് എത്ര സമയമായാലും മേക്കപ്പ് ഒഴിവാക്കി ഉറങ്ങുക.
ധാരാളം വെള്ളം കുടിക്കുന്നതും പഴച്ചാറുകള്‍ കഴിക്കുന്നതും ശരീരകാന്തിക്ക് ഉത്തമമാണ്.
അരമണിക്കൂര്‍ വീതം ഓരോ ദിവസവും വ്യായാമം ചെയ്യുക പതിവാണ്. നിശ്ചിത സമയത്ത് ഓടുന്നതും അല്ലെങ്കില്‍ നൃത്തം ചെയ്യുന്നതുമൊക്കെ ഇവരുടെ പതിവാണ്. വ്യായാമം നിര്‍ബന്ധമാണ്. നീന്തുന്നതും യോഗയും സൗന്ദര്യത്തിന്റെ രഹസ്യത്തില്‍ ഉള്‍പ്പെട്ടതാണ്.
https://www.facebook.com/Malayalivartha