പുലിമുരുകനെതിരെ തമിഴ്‌നാട്, പുലി പിടിത്തം അണ്ണന്‍ രജിനീകാന്തിനെ കണ്ട് പഠിക്കണം, വിഡിയോ പുറത്ത് വിട്ടു
മലയാളത്തില്‍ നൂറ്‌കോടിയിലേക്കടുക്കുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെതിരെ തമിഴ്‌നാട്ടിലെ രജികാന്ദ് ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്. പുലിപിടിത്തം അണ്ണനെ കണ്ട് പടിക്കണമെന്നാണ് അണ്ണന്‍ഫാന്‍സുകാരുടെ അഭിപ്രായം. പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ കീഴടക്കുന്ന വീഡിയോ ഇന്റെര്‍നെറ്റില്‍ വൈറലാകുബോള്‍ അതിനെ പ്രതിരോധിക്കാന്‍ തമിഴ്‌നാട്ടിലെ രജനീഫാന്‍സുകള്‍ അണ്ണന്റെ 1979-ല്‍ പുറത്തിറങ്ങിയ അണ്ണെ ഒരു ആലയം എന്ന ഒരു പഴയപടത്തിലെ പുലിയെ കീഴടക്കുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.
നേരത്തെ തന്നെ പുലിമുരുകനെതിരെ സംവിധായകന്‍ ഐവി ശശി രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയുടെ മൃഗയെ ന്യായീകരിച്ചുകൊണ്ടാണ് ഐവി ശശി രംഗത്തുവന്നത്. പുലിയിറങ്ങി അരക്ഷിതമായ ഗ്രാമത്തിലേക്ക് വാറുണ്ണി എന്ന നായാട്ടുകാരന്റെ വേഷത്തില്‍ മമ്മൂട്ടി എത്തിയ ചിത്രമാണ് മൃഗയ. ഇതില്‍ വാറുണ്ണിയും പുലിയും തമ്മിലുള്ള സംഘടന രംഗങ്ങള്‍ വളരെ ശ്രദ്ധ നേടിയിരുന്നു. ഈ രംഗങ്ങളില്‍ മമ്മൂട്ടി അതിസാഹസികമായാണ് അദ്ദേഹം ഈ രംഗങ്ങളില്‍ അഭിനയിച്ചതെന്നും ഐ.വി ശശി പറയുന്നു.
റിക്കോഡ് കളക്ഷനുമായി മുന്നേറുകയാണ് പുലിമുരുകന്‍. അന്യസംസ്ഥാന ഭാഷകളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പുലിമുരുകന്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. 200 കോടി ക്ലബില്‍ പുലിമുരുകന്‍ ഇടം പിടിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം. തീയറ്ററുകളില്‍ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി മുന്നേറുകയാണ് പുലിമുരുകന്‍.
https://www.facebook.com/Malayalivartha