ഐശ്വര്യ ധനുഷ് അഭിനയത്തിലേയ്ക്ക്, അരങ്ങേറ്റം പിതാവ് രജനീകാന്തിനൊപ്പം കബാലി 2 വില്‍
ക്യാമറയുടെ പിന്നില്‍ നിന്നും ക്യാമറയുടെ മുന്നിലേക്ക് വരാനുള്ള തയാറെടുപ്പിലാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷ്. ധനുഷ് നായകനായ ത്രീ, വായ് രാജ വായ് എന്നീ ചിത്രങ്ങളുടെ സംവിധായകയാണ് ഐശ്വര്യ.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം കബാലിയുടെ രണ്ടാം ഭാഗത്തിലൂടെയാണ് ഐശ്വര്യ തന്റെ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നതെന്നായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. കബാലി 2 എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്.
ഇപ്പോള്‍ സിനിമ വീരന്‍ എന്നൊരു ഡോക്യുമെന്ററിയുടെ തിരക്കിലാണ് ഐശ്വര്യ. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ് ഐശ്വര്യയ്ക്ക്. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0യുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കു എന്നും അറിയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്തായാലും വാര്‍ത്ത യാഥാര്‍ത്ഥ്യമായാല്‍ അഭിനയജീവിതത്തിന്റെ തുടക്കം അച്ഛനൊപ്പം തന്നെയാവുന്നതിന്റെ ത്രില്ലിലായിരിക്കും ഐശ്വര്യ.
https://www.facebook.com/Malayalivartha