മലയാളത്തില്‍ അഭിനയിക്കാത്തതില്‍ വിഷമമുള്ള തൃഷയുടെ നടക്കാത്ത സ്വപ്നം
തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടയിലും ഉള്‍പ്പെടെ 47 സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ അഭിനയിക്കാത്തതില്‍ തൃഷയ്ക്ക് വിഷമം. ഒരു അഭിനേത്രി എന്ന നിലയില്‍ വലിയ ന്യൂനതയാണത്. മുന്‍നിര നായികമാരില്‍ പ്രധാനിയാണ് തൃഷ. നിര്‍മാതാക്കള്‍ പൂര്‍ണമായും തന്നെ വിശ്വസിക്കുന്നതാണ് ഒരു പതിറ്റാണ്ടിലധികമായി നായികയായി തിളങ്ങുന്നതിന്റെ രഹസ്യമെന്നും താരം പറഞ്ഞു. എന്നാല്‍ നായിക കേന്ദ്രീകൃതമായ സിനിമകള്‍ക്ക് തൃഷ കൈ കൊടുക്കാറില്ല. ഒരു പടത്തില്‍ ധാരാളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഹിറ്റായാല്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും. നായിക കേന്ദ്രമായ സിനിമ പൊളിഞ്ഞാല്‍ കുറ്റം നായികയ്ക്കായിരിക്കും.
വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍ ഇപ്പോഴതൊന്നുമില്ല, മനസ് നിറയെ സിനിമയാണ്. കമ്മിറ്റ് ചെയ്ത പ്രോജക്ടുകള്‍ ഉത്തരവാദിതത്തോടെ ചെയ്ത് തീര്‍ക്കണം. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല. ഭാവിയെ കുറിച്ച് ഒരു ഐഡിയയുമില്ല. എല്ലാം വരുന്ന പോലെ വരട്ടെ. രജനീകാന്തിനൊപ്പം നായികയായി അഭിനയിക്കണം അതാണ് തന്റെ സ്വപ്‌നമെന്ന് താരം പറഞ്ഞു. എന്നെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയിലാണ് താരം.
ഒരുപാട് പരീക്ഷണങ്ങളെ മറികടന്നാണ് തൃഷ ഇന്ന് കാണുന്ന താരമായത്. ഈ പ്രായത്തിനിടെ താന്‍ നേരിടാത്ത പ്രശ്‌നങ്ങളില്ലെന്ന് തൃഷ വ്യക്തമാക്കി. എന്തെല്ലാം വാര്‍ത്തകള്‍ വന്നു. ഒരു ജന്‍മം മുഴുവന്‍ ചിന്തിച്ചാല്‍ തീരാത്ത ക്ലേശങ്ങള്‍ അനുഭവിച്ചു. ഇതിനെയെല്ലാം നേരിടാന്‍ കൂടെ നിന്നത് അമ്മ ഉമയാണ്. ദൈവാനുഗ്രഹം കൊണ്ട് താനിപ്പോള്‍ സന്തോഷവതിയാണെന്നും തൃഷ പറഞ്ഞു. തമിഴിലും തെലുങ്കിലും ചെയ്യുന്ന പ്രിയം, പോകി, മോഹിനി എന്നീ ചിത്രങ്ങളാണ് അടുത്തായി ചെയ്യുന്നത്.
https://www.facebook.com/Malayalivartha