വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ച് സായി പല്ലവി; കാരണം ഇതാണ്
പ്രണയത്തിന് ശേഷമായിരിക്കുമോ വിവാഹം എന്ന ആരാധകന്റെ ചോദ്യത്തിന് അമ്പരിപ്പിക്കുന്ന മറുപടിയുമായി യുവതാരം സായി പല്ലവി. താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്നാണ് സായി ആരാധകനോട് പറഞ്ഞത്. തനിക്ക് അച്ഛനെയും അമ്മയെയും കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഇതിനായി കാരണമായി സായി പറയുന്നത്. അവരെ ഒറ്റക്കുവിട്ടിട്ട് എനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല താരം വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്ന ഒരു സംവാദത്തെ അടിസ്ഥാനമാക്കി തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്കൂള്‍ ജീവിതമാണോ കോളേജ് ജീവിതമാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ കോളേജ് എന്നായിരുന്നു സായിയുടെ മറുപടി. ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടമെന്ന് മറ്റൊരു ആരാധകന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്കാന് കഴിയില്ലെന്നാന്ന് സായി നല്കിയ മറുപടി.
ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ വേഷം ഏതാണെന്ന് ചോദിച്ചപ്പോള്‍ മഹാഭാരത്തിലെ ദ്രൗപതി എന്നായിരുന്നു സായിയുടെ ഉത്തരം. തമിഴിലേക്ക് എപ്പോള്‍ എന്നതാണ് കൂടുതല്‍ പേരും സംവാദത്തില്‍ താരത്തോട് ചോദിച്ചത്. എന്നാല്‍ വൈകാതെ ഉണ്ടാവുമെന്നും എന്നാല്‍ ഇതുവരെ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ലെന്നും സായി മറുപടി നല്കി.
കോയമ്പത്തൂര്‍ സ്വദേശിനിയായ സായി പല്ലവി പ്രേമം എന്ന ചിത്രത്തില്‍ മലര് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. ദുല്‍ഖര്‍ സല്മാന് നായകനായ കലി എന്ന ചിത്രത്തിലാണ് സായ് ഒടുവില്‍ അഭിനയിച്ചത്. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സായി, ജോലിക്കൊപ്പമാണ് സിനിമയും മുന്നോട്ടു കൊണ്ടുപോകുന്നത്.
https://www.facebook.com/Malayalivartha