കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ആ രഹസ്യം രണ്ടാമതൊരാള്‍ക്ക് കൂടി അറിയാം!
ബാഹുബലിയുടെ ഒന്നാം ഭാഗം പുറത്തിറങ്ങിയതിന് ശേഷം ട്രോളുകളില്‍ ചര്‍ച്ച ചെയ്തത് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിനെ കുറിച്ചായിരുന്നു. ഒന്നാം ഭാഗത്തില്‍ സര്‍പ്രൈസ് ആക്കി വെച്ച ഇതിന്റെ ഉത്തരം ബാഹുബലി രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് സംവിധായകന്‍ രാജമൗലി പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ ആ രഹസ്യം ഒരാള്‍ക്ക് കൂടി അറിയാം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനാണ് രഹസ്യം അറിഞ്ഞത്. ഗോവയില്‍ 47-ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ സമാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.രാജമൗലിയും ചടങ്ങില്‍ അതിഥിയായിരുന്നു. ഇത്രയും മികച്ച ചിത്രമൊരുക്കിയതിന് രാജമൗലിക്ക് നന്ദി. കൂടാതെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന രഹസ്യം പറഞ്ഞ് തന്നതിനും നന്ദിയുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha