പട്ടിണികിടന്ന ജയലളിതയെ രക്ഷിച്ചത് എം.ജി.ആര്
സിനിമകളില്‍ രാപ്പകലില്ലാതെ അഭിനയിക്കുന്നതിനിടെ സ്വന്തം ശരീരം നോക്കാന്‍ പോലും ജയലളിത മറന്നു. അങ്ങനെ സംവിധായകരുടെ നിര്‍ദ്ദേശ പ്രകാരം താരം ഡയറ്റിംഗിലായി. ഇന്നത്തെ പോലെ അന്ന് ഡയറ്റീഷ്യനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ താരം വീട്ടില്‍ പട്ടിണി കിടന്നു.
രണ്ടാം നാള്‍ കുഴഞ്ഞ് വീണു. ഇതറിഞ്ഞ എം.ജി.ആര്‍ പാഞ്ഞെത്തി. എന്നാല്‍ ഈ സമയം ആര് അലമാരയുടെ താക്കോല്‍ കൈവശം വയ്ക്കും എന്ന് പറഞ്ഞ് അമ്മായിമാര്‍ കലഹിക്കുന്നതാണ് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ താക്കോല്‍ വാങ്ങി ജയയെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു. സുഖംപ്രാപിച്ചപ്പോള്‍ താക്കോല്‍ നല്‍കി. അതുവരെ തനിക്ക് ലഭിക്കാത്ത ആശ്രയവും കരുണയും കണ്ട് ജയയുടെ കണ്ണുകള്‍ നിറഞ്ഞു.
അടിമപ്പെണ്‍ എന്ന സിനിമ രാജസ്ഥാനിലെ താര്‍ മരുഭൂമിയിലാണ് ചിത്രീകരിച്ചത്. ചുട്ട് പൊള്ളുന്ന മണലില്‍ ജയയുടെ പാദങ്ങള്‍ പഴുത്തു. ഇത് മനസിലാക്കിയ എം.ജി.ആര്‍ പാക്കപ്പ് പറഞ്ഞു. കാറിനടുത്തേക്ക് നടന്ന് പോയ ജയ കുഴഞ്ഞ് വീഴും മുമ്പ് എം.ജി.ആര്‍ കോരിയെടുത്തു. ' ഞാന്‍ പറയാതെ തന്നെ ഞാനനുഭവിച്ച വേദന അദ്ദേഹം മനസിലാക്കി. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അദ്ദേഹം ഹീറോയായിരുന്നു'. എന്നാണ് പിന്നീട് ഒരഭിമുഖത്തില്‍ ജയലളിത പറഞ്ഞത്.
അമ്മയുടെ മരണ ശേഷം താന്‍ അനാഥയാണെന്നാണ് ജയ വിശ്വസിച്ചത്. അമ്മയിമാര്‍ക്ക് തന്റെ സ്വത്തിലാണ് കണ്ണെന്ന് അവര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ഇതേ എം.ജി.ആര്‍ നിര്‍ണായക ഘട്ടങ്ങളിലൊന്നും ജയയെ സഹായിച്ചില്ല. ഒരിക്കല്‍ വിവാഹം കഴിക്കാന്‍ വരാമെന്ന് സമ്മതിച്ച എം.ജി.ആര്‍ അന്ന് തന്നെ ഭാര്യ ജാനകിയേയും കൂടി എങ്ങോ പോയി.
https://www.facebook.com/Malayalivartha