വിജയ്‌യുടെ ഭൈരവ കേരളത്തില്‍ റെക്കോഡ് തുകയ്ക്ക് വിറ്റു
ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രം ഭൈരവായുടെ കേരളത്തിലെ വിതരണ അവകാശം വിറ്റത് റെക്കോഡ് തുകയ്ക്ക്. ഏഴ് കോടി മുപ്പത് ലക്ഷം രൂപയ്ക്കാണ് ഇഫാര്‍ ഇന്റര്‍ നാഷണലിന് വേണ്ടി റാഫിയാണ് അവകാശം വാങ്ങിയത്. താരത്തിന്റെ ഒരു ചിത്രത്തിന് കേരളത്തില്‍ കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കഴിഞ്ഞ ചിത്രമായ തെരി അഞ്ച് കോടി അറുപത് ലക്ഷം രൂപയ്ക്കാണ് െ്രെഫഡേ ഫിലിംസ് വാങ്ങിയത്. ആവറേജ് സിനിമയായിരുന്നിട്ടും ചിത്രം ലാഭം കൊയ്തു. ഇതേ തുടര്‍ന്നാണ് ഭൈരവായുടെ അവകാശത്തിന് മൂല്യം കൂടിയത്. പ്രിന്റ് ആന്റ് പബഌസിറ്റി ഉള്‍പ്പെടെയാണ് ഭൈരവിക്ക് ഇത്രയും തുക.
കേരളത്തിലുടനീളം ആരാധകരുടെ വലിയ നിരയാണ് താരത്തിനുള്ളത്. മുമ്പ് പലരും താരത്തിന്റെ സിനിമകളുടെ വിതരണ അവകാശം നേടിയ ശേഷം മലബാര്‍, കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിലായി മറിച്ച് വിറ്റ് വലിയ ലാഭം റിലീസിന് മുമ്പ് നേടിയിരുന്നു. അതുകൊണ്ട് വിശ്വസ്ഥര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ അവകാശം നല്‍കുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളിയായ കീര്‍ത്തി സുരേഷാണ് നായിക. ജഗപതിബാബുവാണ് വില്ലന്‍. താമസിക്കാതെ ചിത്രത്തിന്റെ ഓഡിയോ റിലീസ് ഉണ്ടാകും. എന്നാല്‍ വരുന്ന പോങ്കലിനേ ചിത്രം തിയേറ്ററിലെത്തൂ. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണ അവകാശം ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്‍സ് സ്വന്തമാക്കി. ഇതിന്റെ തുക വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha