ഹോളിവുഡിനെ വെല്ലുവിളിച്ച് 360 കോടി ചെലവില്‍ 2.0
രജനിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 ആണു പുതിയ തരംഗം. സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായ യന്തിരന്റെ രണ്ടാം ഭാഗമാണ് 360 കോടി ചെലവില്‍ 2.0 എന്ന പേരില്‍ ഒരുങ്ങുന്നത്. ഇന്ത്യയില്‍ ഇന്നുവരെ നിര്‍മിച്ച എല്ലാ ചിത്രങ്ങളെയും വെല്ലുവിളിച്ച് ഹോളിവുഡിലെ ചിത്രങ്ങളെ വെല്ലുവിളിക്കുമെന്നാണ്് അണിയറഭാഷ്യം. ഇന്ത്യന്‍ സിനിമ അധികം എത്തിനോക്കാത്ത സയന്‍സ് ഫിക്ഷന്‍ രംഗമാണ് യന്തിരന്റെ പ്രമേയം.പ്രായം 65ല്‍ എത്തിനില്‍ക്കെ ഹോളിവുഡ് വേദിയിലേക്കാണ് രജനികാന്ത് എന്ന് താരവിസ്മയത്തിന്റെ പുറപ്പാട്. അതുകൊണ്ടു തന്നെ, പ്രമേയത്തിലടക്കം സൂക്ഷ്മത വെച്ചുപുലര്‍ത്തുന്ന രജനി സാധാരണ പ്രേക്ഷകര്‍ക്കു രസിക്കുന്ന തന്റെ മാനറിസങ്ങള്‍ക്കൊപ്പം രാജ്യാന്തര പ്രേക്ഷകരെയും മനസില്‍ കാണുന്നു.
ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യത്തെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കുന്നതിനായി മാത്രം ചെലവിട്ട തുക അഞ്ചു കോടിയിലേറെ രൂപ. ഇതോടെ ഇന്ത്യയിലാദ്യമായി ഫസ്റ്റ്‌ലുക്ക് അവതരണത്തിനായി മാത്രം ഏറ്റവുംകൂടുതല്‍ പണംമുടക്കുന്ന സിനിമ കൂടിയായി ഇത്.
ലോകം മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല എന്ന വരികളാണ് പോസ്റ്ററിലുള്ളത്. ഐശ്വര്യാ റായ് ആയിരുന്നു യന്തിരന്‍ ഒന്നിലെ നായികയെങ്കില്‍ ചെന്നൈയില്‍ വേരുകളുള്ള ബ്രിട്ടീഷ് മോഡലായ ആമി ജാക്‌സണാണ് 2.0യിലെ താരറാണി. അര്‍നോള്‍ഡ് ഷ്വാര്‍സ്‌നൈഗറെയാണ് ചിത്രത്തില്‍ പ്രതിനായകനായി ആദ്യം ആലോചിച്ചത്. അന്വേഷണം ഒടുവില്‍ ചെന്നു നിന്നത് ബോളിവുഡ് സൂപ്പര്‍ താരവും ആക്ഷന്‍ ഹീറോയുമായ അക്ഷയ് കുമാറിലും.
https://www.facebook.com/Malayalivartha