തീയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം
സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം സിനിമാ തീയേറ്ററില്‍ ഷോ തുടങ്ങുന്നതിന് മുമ്ബ് ദേശീയ ഗാനം കേള്‍പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഒരു സംഘം മര്‍ദിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ചെന്നൈ അശോക് നഗറിലെ കാശി തീയേറ്ററില്‍ 'ചെന്നൈ 600028 കക' എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. നാല് ആണ്‍ കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് മര്‍ദനത്തിന് ഇരയായത്.
അതിനിടെ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഷോയുടെ ഇന്റര്‍വെല്‍ സമയത്ത് വിജയകുമാര്‍ എന്നയാള്‍ ഉള്‍പെടെ 20 ഓളം വരുന്ന സംഘമാണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വിജയകുമാറിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ തന്നെയും കൂട്ടുകാരെയും മര്‍ദിച്ചതായി വിജയകുമാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha