രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് നടി ഗൗതമി
ഇപ്പോള്‍ തമിഴകത്തു പ്രചരിക്കുന്ന വാര്‍ത്തയാണ് നടി ഗൗതമി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
എന്നാല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ഗൗതമി പറയുന്നു. മരണത്തിന് പിന്നിലെ യഥാര്‍ഥ കാരണം അറിയാന്‍ മാത്രമാണിത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് നടി വ്യക്തമാക്കി. ഗൗതമി ബിജെപിയില്‍ ചേരുമെന്ന് അടുത്ത കാലത്തു വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതും നടി നിഷേധിച്ചു. രാഷ്ട്രീയത്തിലെ പെണ്‍സിംഹമായിരുന്നു ജയലളിത.
എന്നാല്‍ ജയലളിതയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഞെട്ടിക്കുന്നതായിരുന്നു. മരണത്തിന് ശേഷം പല ദുരൂഹതകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്ലോഗിലൂടെ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയതെന്നും ഗൗതമി പറയുന്നു. ട്രാജഡി ആന്റ് അണ്‍ ആന്‍ സ്വേര്‍ഡ് ക്വസ്റ്റിന്‍സ് എന്ന തലക്കെട്ടില്‍ തന്റെ ഔദ്യോഗിക ബ്ലോഗിലാണ് നടി കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha