അമല പോളിനെതിരെ ലൈംഗിക ചുവയുള്ള പരിഹാസവുമായി ട്രോളന്‍മാര്‍
വിവാഹമോചനത്തിന്റെ ഹാങ്്ഓവര്‍ മറക്കാന്‍ ചില പൊടിക്കൈകളോ അല്പവസ്ത്രം. നടി അമല പോളിനെതിരെ ട്രോളന്‍മാരുടെ ആക്രമണം. അമലയുടെ വസ്ത്രധാരണത്തെയും ശരീരത്തെയും ലൈംഗിക ചുവയോടെ നോക്കുന്നതാണ് പല ട്രോളുകളും. വിവാഹമോചനത്തിന് ശേഷവും അമല പോള്‍ സെക്‌സിയായി വസ്ത്രം ധരിക്കുന്നുവെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുവെന്നുമാണ് ട്രോളന്‍മാരുടെ പരാതി. തുടര്‍ന്ന് നൂറകണക്കിന് ട്രോളുകളാണ് അമലയ്‌ക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്. പ്രധാനമായും തമിഴ് ട്രോള്‍ പേജുകളിലാണ് വ്യക്തിപരമായ ആക്രമണം.
വിവാഹമോചനത്തിന് ശേഷം നടി മഞ്ജു വാര്യര്‍ നേരിടേണ്ടി വന്നതിന് സമാനമായ ട്രോള്‍ ആക്രമണമാണ് തമിഴ്‌നാട്ടില്‍ അമലയും നേരിടുന്നതെന്ന് ഇംീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷം വീണ്ടും സിനിമയില്‍ സജീവമായതോടെയാണ് അമലയ്‌ക്കെതിരെ ട്രോളന്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha