ഹണിമൂണ്‍ അങ്ങനെ രാജമുദ്രിയിലെ പൊള്ളുന്ന ചൂടിലായിരുന്നു; ധനുഷുമായുള്ള പ്രണയത്തെ കുറിച്ച് ഐശ്വര്യ
പ്രണയവും വിവാഹവും ഒരു ചൂതാട്ടമാണ്. അതില്‍ എല്ലാവരും വിജയിക്കണമെന്നില്ല. അക്കാര്യത്തില്‍ താന്‍ ഭാഗ്യവതിയാണെന്ന് സ്‌റ്റൈല്‍ മന്നന്റെ മകള്‍ ഐശ്വര്യ ധനുഷ് പറയുന്നു.
കാതല്‍ കൊണ്ടേന്‍ എന്ന സിനിമയുടെ പ്രിവ്യുവിനാണ് ഞാന്‍ ധനുഷിനെ ആദ്യമായി കാണുന്നത്. സിനിമ കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ വിവാഹിതരായി.
ധനുഷിനെ വിവാഹം കഴിക്കണം എന്ന് ഞാന്‍ അപ്പയോട് പറയുമ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ ആയിരം ചോദ്യങ്ങള്‍ മിന്നിയിട്ടുണ്ടാവും. പക്ഷെ എന്റെ സന്തോഷം വലുതായി കാണുന്ന അപ്പ ഒന്നും ചോദിച്ചില്ല.
മകളുടെ പ്രണയം പത്രങ്ങളിലും മാഗസിനുകളിലും അടിച്ചു വരുന്നത് കാണാന്‍ ഇഷ്ടമല്ലാത്ത ഒരു കടുത്ത യാഥാസ്ഥിതികനായ പിതാവാണ് അപ്പ. വിവാഹം ആകാം പക്ഷെ എന്‍ഗേജ്‌മെന്റ് വേണ്ട എന്നു മാത്രം അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് ശേഷമാണ് ഞങ്ങളുടെ പ്രണയം. കാറിന്റെ ടിന്റഡ് ഗ്ലാസുകള്‍ക്ക് നന്ദി. അന്ന് ടിന്റഡ് ഗ്ലാസുകള്‍ക്ക് നിരോധനമില്ലായിരുന്നു. യാത്ര നേരത്തെ പ്ലാന്‍ ചെയ്യാതെ പോകുന്ന െ്രെഡവിങാണ് ഏറ്റവും റൊമാന്റിക്കായ അനുഭവം.
ഹണിമൂണിന് മാലിക്ക് പോകാനായിരുന്നു പ്ലാനിട്ടത്. അപ്പോഴേക്കും ധനുഷിന് ബാലു മഹേന്ദ്രയുടെ ചിത്രം വന്നു. ഹണിമൂണ്‍ അങ്ങനെ രാജമുദ്രിയിലെ പൊള്ളുന്ന ചൂടിലായിരുന്നു ഐശ്വര്യ പറഞ്ഞു.
2004 നവംബര്‍ 18 നാണ് ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹം നടന്നത്. ധനുഷിനെക്കാള്‍ ഒരു വയസ്സിന് മൂത്തതാണ് ഐശ്വര്യ. രണ്ട് ആണ്‍കുട്ടികളാണ് ഐശ്വര്യയ്ക്കും ധനുഷിനുമുള്ളത്. സന്തുഷ്ട കുടുംബം.
https://www.facebook.com/Malayalivartha