ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം തമിഴകത്ത്? താരങ്ങളുടെ പ്രതിഫലം അറിയാം
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിങ്കയിലൂടെ തിരിച്ചുവന്ന സ്‌റ്റൈല്‍ മന്നന് ലഭിച്ചത് 60 കോടിയാണ്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ പ്രതിഫലത്തുകയുടെ ഒരുഭാഗം രജനി മടക്കി നല്‍കി. യെന്തിരന്റെ ആദ്യ പതിപ്പില്‍ 45 കോടിയാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ 70 കോടിയാണ് സ്‌റ്റൈല്‍ മന്നന് നല്‍കുന്നതത്രെ.
സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതിഫലത്തിന്റെ പ്രധാന ഭാഗവും റിലീസിന് ശേഷം ശേഷിക്കുന്ന ഭാഗവും വാങ്ങുന്ന രീതിയാണ് ഇളയ ദളപതിയുടേത്. തലൈവയില്‍ അഭിനയിച്ചതിന് 15 കോടിയാണ് വിജയ്ക്ക് ലഭിച്ചത്. എന്നാല്‍ തന്റെ അറുപതാമത്തെ സിനിമയായ ഭൈരവയില്‍ അഭിനയിച്ചതിന് 42 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
ഒരു വര്‍ഷത്തില്‍ ഒരു സിനിമ എന്ന തീരുമാനത്തിലെത്തിയ തലയുടെ പ്രതിഫലം 40 കോടിയാണ്.
തമിഴകത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായ സൂര്യയുടെ പ്രതിഫലത്തെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. സിനിമാ നിര്‍മ്മാണത്തില്‍ സ്വന്തം ബാനറുള്ള താരത്തിന് സിങ്കം 3 യില്‍ അഭിനയിച്ചതിന് 30 കോടിയാണ് ലഭിച്ചത്.
സ്വന്തം കമ്പനിയെ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കുകയും ഒപ്പം പ്രതിഫലവും ആവശ്യപ്പെടുന്ന രീതിയുമാണ് കമല്‍ഹാസന്‍ പിന്തുടരുന്നത്.
അന്യന്‍, ഐ സിനിമകള്‍ സമ്മാനിച്ച വിജയം പിന്തുടരാന്‍ കഴിയാതെ ഇടയ്ക്ക് കാലിടറിയ വിക്രമിന് 20 കോടിയാണ് ഇപ്പോള്‍ പ്രതിഫലമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
യുവതലമുറയുടെ ഹരമായി മാറിയ ശിവകാര്‍ത്തികേയന്റെ പ്രതിഫലം 12 കോടിയാണ്. റെമോയുടെ വിജയത്തെത്തുടര്‍ന്നാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്.
തമിഴ് അഭിനേത്രികളില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നയന്‍താരയാണ്. 34 കോടിയാണ് താരത്തിന്റെ പ്രതിഫലം. മലയാളത്തില്‍ അഭിനയിക്കുന്നതിന് 75 ലക്ഷമാണ് നായിക വാങ്ങിയത്.
ബാഹുബലി സമ്മാനിച്ച വിജയത്തിന് ശേഷമാണ് അനുഷ്‌ക ഷെട്ടി പ്രതിഫലത്തുക വര്‍ധിപ്പിച്ചത്. 45 കോടിയാണ് താരത്തിന്റെ ശമ്പളം.
തമിഴിലും തെലുങ്കിലും സജീവമായ സാമന്തയ്ക്ക് തമിഴില്‍ നിന്നും 1.5 കോടിയാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha