അക്ഷര പോയി ആന്‍ഡ്രിയ വന്നു
പിണങ്ങിപ്പോയതാണെന്നും വാര്‍ത്ത.വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് തുപ്പരിവാളന്‍. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് അക്ഷര ഹാസനെയാണ്. എന്നാല്‍, തനിക്ക് ഷൂട്ടിംഗ് സമയത്ത് എത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് അക്ഷര ചിത്രത്തില്‍ നിന്ന് പിന്മാറി. ആന്‍ഡ്രിയ ജെറമിയയെയാണ് പകരം നായികയായി തീരുമാനിച്ചിരിക്കുന്നത്. കമലഹാസന്‍ നായകനാകുന്ന സബാഷ് നായിഡു എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയാണ് അക്ഷര ഹാസന്‍.
പടിക്കെട്ടില്‍ നിന്ന് വീണ് കമലിന്റെ കാലിന് പരിക്കേറ്റതിനാല്‍ ചിത്രം അല്പം നീണ്ടു പോയി. ഇതിനാല്‍ അക്ഷരയ്ക്ക് മറ്റു ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്യാനായില്ലത്രേ. വിനയ്, പ്രസന്ന, കെ. ഭാഗ്യരാജ് തുടങ്ങി വന്‍ താരനിരയുള്ള ചിത്രമാണ് തുപ്പരിവാളന്‍. ഒരു പൊലീസ് അധികാരിയായാണ് ആന്‍ഡ്രിയ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായിരുന്നു. അടുത്ത ഘട്ടം ജനുവരി അവസാനത്തോടെ ആരംഭിക്കും. അതില്‍ ആന്‍ഡ്രിയ ജോയിന്‍ ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha