മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ നായിക ട്രാന്‍സ്ജന്‍ഡര്‍!
താന്‍ ആഗ്രഹിച്ചത് പോലെ സിനിമയില്‍ തിളങ്ങാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നായിക അഞ്ജലി അമീര്‍. അഞ്ജലിയെ തേടിയെത്തിയിരിക്കുന്നത് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ്. ട്രാന്‍സ്ജന്‍ഡറുകളുടെ ഇടയില്‍ നിന്നും ആദ്യം സിനിമയിലേക്ക് എത്തിയ 21-കാരി പെണ്‍കുട്ടിയാണ് അഞ്ജലി.
''മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ആദ്യമായിട്ടാണ് മമ്മൂട്ടിയെ നേരിട്ട് കാണുന്നത്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്. എന്നെ സഹായിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്''.
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിലാണ് നായികയായി അഞ്ജലി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. തമിഴില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും, ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റര്‍ടെന്‍മെന്റാണ് ചിത്രമെന്നാണ് കേള്‍ക്കുന്നത്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള വേഷങ്ങളിലേക്ക് കൂടി ചുവടു മാറ്റുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ തമിഴിലേക്കുള്ള രംഗപ്രവേശവും. കൊടൈക്കനാലിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം
https://www.facebook.com/Malayalivartha