സിനിമ ലോകത്തെ ഞെട്ടിക്കാന്‍ കമലാഹാസന്റെ മരുതനായകം വീണ്ടും
കമലാഹാസന്റെ സ്വപ്‌ന പ്രോജക്ടായ മരുതനായകം വീണ്ടും തുടങ്ങുന്നെന്ന് റിപ്പോര്‍ട്ട്. 1997ല്‍ ആരംഭിച്ച ചിത്രം സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് നിര്‍ത്തിവയിക്കുകയായിരുന്നു. കമലാഹാസന്‍ തന്നെയായിരുന്നു നിര്‍മാതാവ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ചിത്രം വീണ്ടും പൊടിതട്ടിയെടുക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കോടികളാണ് ചിത്രത്തിനായി വേണ്ടിയിരുന്നത്.
സമയബന്ധിതമായി ചിത്രം പൂര്‍ത്തിയാകാനാവാത്തതും പ്രശ്‌നമായി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എലിസമ്പത്ത് രാജ്ഞിയാണ് ചിത്രത്തിന്റെ പൂജ അടക്കമുള്ള കാര്യങ്ങള്‍ ഉദ്ഘാടനം ചെയ്തത്. അന്ന് 30 മിനുട്ടുള്ള പ്രമോയും കാണിച്ചിരുന്നു. അത് കണ്ട് സിനിമാ ലോകം ഞെട്ടിയിരുന്നു.
രജനീകാന്തിന്റെ യന്തിരന്‍ രണ്ടിന്റെ നിര്‍മാതാക്കള്‍ ചിത്രം ഏറ്റെടുക്കാമെന്ന് കമലാഹാസനെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പ്രോജക്ട് വീണ്ടും തുടങ്ങനുള്ള നീക്കം സജീവമായത്. കോടികള്‍ നിര്‍മാണച്ചെലവ് വരുന്നത് കൊണ്ട് നിന്ന് പോയ ചിത്രം ഇന്ന് കോടികള്‍ ചെലവ് വരുന്നത് കൊണ്ട് മാത്രമാണ് നിര്‍മാതാക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നത്.
ഏറെ ക്ഷ്ടപ്പെട്ടാണ് കമലാഹാസന്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അന്ന് കമലാഹാസനും ഇളയരാജയും ഏറെ കഷ്ടപ്പെട്ടിരുന്നു. ഇരുപത് കൊല്ലങ്ങള്‍ക്കിപ്പുറം തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
സബാഷ് നായിഡുവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ കമലാഹാസന്‍ അതിന്റെ മറ്റ് ജോലികളുടെ തിരക്കിലാണ്. അതിനിടയിലാണ് വീണ് കാലിന് ചെറിയ പരിക്ക് പറ്റിയത്. അത് പൂര്‍ണമായും ഭേദമായ ശേഷമാണ് താരം ജോലികളില്‍ മുഴുകിയത്. അമേരിക്കയില്‍ ഉള്‍പ്പെടെ ചിത്രീകരിച്ച സബാഷ് നായിഡുവില്‍ മകള്‍ ശ്രുതിഹാസനും അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha