വര്‍ക്ക് കഴിഞ്ഞാല്‍ ഞാന്‍ എന്റെ വഴിക്ക് പോകും പ്രമോഷനിലും പത്രസമ്മേളനത്തിലുമൊന്നും പങ്കെടുക്കാന്‍ എന്നെ കിട്ടില്ല; നയന്‍താര
പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് നയന്‍താരയില്ല. കോടികളാണ് പ്രതിഫലം വാങ്ങുന്നത്. ഒരു സിനിമയ്ക്ക് നാലു കോടിയോളം രൂപയാണ് നയന്‍സ് വാങ്ങിക്കുന്നതെന്നാണ് തമിള്‍വയര്‍ റിപോര്‍ട് ചെയ്യുന്നത്. ഒരിടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവന്ന നയന്‍താര അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. പക്ഷെ ചില കാര്യങ്ങള്‍ക്ക് നയന്‍സിനെ കിട്ടില്ല. സിനിമയുടെ വര്‍ക്ക് കഴിഞ്ഞാല്‍ താന്‍ തന്റെ വഴിക്ക് പോകുമെന്ന് ആദ്യമേ വ്യക്തമാക്കും. ചിത്രത്തിന്റെ പ്രമോഷനല്‍ പരിപാടികളിലോ പത്രസമ്മേളനത്തിലോ പങ്കെടുക്കാനും താല്‍പര്യമില്ല. ഇതുകൊണ്ടുതന്നെ വിമര്‍ശരകര്‍ താരത്തെ വെറുതെ വിടാറുമില്ല.
മലയാളത്തില്‍ മുന്‍നിരതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിനിടയിലാണ് താരത്തെ തേടി അന്യഭാഷക്കാരെത്തിയത്. അതോടെ തമിഴിലും തെലുങ്കിലും കഴിവു തെളിയിക്കാന്‍ ആളു റെഡിയായി. കിടിലന്‍ ഗെറ്റപ്പും ഗ്ലാമര്‍ പരിവേഷവും താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഇതിനിടയില്‍ നിരവധി വിവാദങ്ങളും താരത്തോടൊപ്പമുണ്ടായിരുന്നു.
പരസ്യം ചെയ്തതുകൊണ്ട് മാത്രം സിനിമ ഓടിക്കാന്‍ കഴിയുമോ, നയന്‍താര പങ്കെടുത്തതുകൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ലെന്നാണ് തെന്നിന്ത്യന്‍ അഭിനേത്രിയായ നയന്‍താര പറയുന്നത്. പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കാത്തുകൊണ്ടു തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്.
വിവിധ വേദികളിലായി ഒരേ വിഷയം തന്നെ സംസാരിക്കുന്ന ഏര്‍പ്പാടിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നാണ് താരത്തിന്റെ നിലപാട്. നല്ല കഥയുണ്ടെങ്കിലേ സിനിമ വിജയിക്കൂ. പരസ്യം നല്‍കി പ്രമോട്ട് ചെയ്താലും മോശം സിനിമ വിജയിക്കില്ല.
സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെതന്നെ അറിയിക്കാറുണ്ട്. ബഡ്ജറ്റ് കുറഞ്ഞ സിനിമകളെ പ്രമോട്ട് ചെയ്യാറുണ്ട്. സ്‌ക്രിപ്റ്റ് ചെയ്യുമ്പോഴേ ഇക്കാര്യം ശ്രദ്ധിച്ചാല്‍ സമയം ലാഭിക്കാമെന്നാണ് നയന്‍സ് പറയുന്നത്.
പ്രമുഖ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് തമിഴ് ഹാസ്യ താരം വിവേക് നയന്‍താരയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സിനിമ പ്രമോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നാണ് വിവേക് പറഞ്ഞത്.
https://www.facebook.com/Malayalivartha