സൂപ്പര്‍താരങ്ങള്‍ ചതിക്കുന്നു; കോടികളുടെ നഷ്ടമുണ്ടാക്കിയ ചിത്രങ്ങള്‍ വിജയിച്ചു എന്ന് കള്ളകണക്ക്!
അടുത്തകാലത്ത് തമിഴില്‍ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയമാണെന്നും, എന്നാല്‍ നിര്‍മാതാക്കളും താരങ്ങളും വമ്പന്‍ വിജയമാണെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുകയാണെന്നും പറഞ്ഞ് വിതരണക്കാര്‍ രംഗത്തെത്തിയിരുന്നു. സൂര്യയുടെ സിങ്കം ത്രിയും വിജയ്‌യുടെ ഭൈരവയുമൊക്കെയാണ് വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാക്കിയെന്ന് പറഞ്ഞ ചിത്രങ്ങള്‍.
എന്നാല്‍ ഈ ലിസ്റ്റ് ഇവിടം കൊണ്ട് തീരുന്നില്ല. രജനികാന്തിന്റെ കബാലി ഉള്‍പ്പടെ വിതരണക്കാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ മറ്റ് ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍നിര വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ രംഗത്ത്. കഴിഞ്ഞ ഏഴ് മാസമായി ഒരു സൂപ്പര്‍താര ചിത്രവും തമിഴകത്ത് വിജയിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്നുമാണ് സുബ്രഹ്മണ്യന്‍ പറയുന്നത്.
കബാലി...
ഏറെ കൊട്ടിഘോഷിച്ച് റിലീസ് ചെയ്ത രജനികാന്ത് ചിത്രമാണ് കബാലി. പ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ കോടികള്‍ നേടി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തങ്ങളെ സംബന്ധിച്ച് കബാലി കോടികളുടെ നഷ്ടമാണ് വരുത്തിവച്ചത് എന്ന് വിതരണക്കാര്‍ പറയുന്നു. നേരത്തെ രജനികാന്ത് ചിത്രമായ ലിംഗയുടെ നഷ്ടത്തെ തുടര്‍ന്ന് വിതരണക്കാര്‍ രജനിയുടെ വീട്ടില്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചിരുന്നു. ഒടുവില്‍ താരമിടപെട്ട് പ്രശ്‌നം പരിഹരിയ്ക്കുകയായിരുന്നു.
ഭൈരവ...
ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത വിജയ് യുടെ ഭൈരവ നൂറ് കോടി നേടിയെന്ന് പറഞ്ഞ് പോസ്റ്ററുകളും മറ്റും പുറത്തിറങ്ങിയിരുന്നു. ചിത്രം വിജയിച്ചു എന്ന് പറഞ്ഞ് അണിറപ്രവര്‍ത്തകര്‍ക്ക് ഇളയദളപതി സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചു. എന്നാല്‍ ഇതെല്ലാം വെറും പ്രഹസനമാണത്രെ. തമിഴ്‌നാട്ടില്‍ കള്ള കണക്ക് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്, നിര്‍മാതാക്കള്‍ പറഞ്ഞ രണ്ടേകാല്‍ കോടി രൂപയ്ക്ക് അമേരിക്കയില്‍ വിതരണത്തിനെടുത്തയാള്‍ക്ക് ഒന്നേ മുക്കാല്‍ കോടി രൂപയുടെ നഷ്ടമുണ്ടായി.
സിങ്കം 3...
സൂര്യയുടെ സമീപകാലത്തെ സിനിമകളെല്ലാം വമ്പന്‍ പരാജയമായിരുന്നു. മാസ്, 24 തുടങ്ങിയ ചിത്രങ്ങളുടെ വമ്പന്‍ പരാജയം അടുത്ത ചിത്രത്തെ ബാധിക്കാതിരിയ്ക്കാന്‍ വേണ്ടിയാണ് കള്ളകണക്കുള്‍ പറഞ്ഞ് വിതരണക്കാരെയും ആരാധകരെയും തെറ്റിദ്ധരിപ്പിയ്ക്കുന്നത്. സിങ്കം 3 ആറ് ദിവസം കൊണ്ട് നൂറ് കോടി നേടി എന്നാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സിനിമ വമ്പന്‍ പരാജയമാണെന്ന് വിതരണക്കാര്‍ പറയുന്നു.
റെമോ...
ഏറെ കൊട്ടിഘോഷിച്ച് എത്തിയ ശിവകാര്‍ത്തികേയന്‍ ചിത്രമാണ് റെമോ. സിനിമ വലിയ വിജയം നേടി എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ചെങ്കല്‍പാട്ടും ചെന്നൈയിലും മാത്രമാണ് റെമോ ലാഭമുണ്ടാക്കിയത്. കോയമ്പത്തൂരും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സിനിമ വമ്പന്‍ പരാജയമാണെന്ന് സുബ്രഹ്മണ്യന്‍ വെളിപ്പെടുത്തി.
ധനുഷ് ചിത്രങ്ങള്‍...
സമീപകാലത്ത് റിലീസ് ചെയ്ത ധനുഷിന്റെ തൊടാരി, കൊടി എന്നീ ചിത്രങ്ങളും വിതരണക്കാര്‍ക്ക് വന്‍ നഷ്ടം വരുത്തിവച്ചു. ഒരു സിനിമയുടെ പരാജയം വലിയ വിജയമായി കൊണ്ടാടുന്ന ഏക ഇന്റസ്ട്രി കോളിവുഡ് മാത്രമായിരിയ്ക്കുമെന്ന് സുബ്രഹ്മണ്യന്‍ പറയുന്നു.
കഷ്‌മോര...
കാര്‍ത്തിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് കഷ്‌മോര. തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്ത ഈ ചിത്രവും വിതരണക്കാരെ സംബന്ധിച്ച് വന്‍ നഷ്ടമായിരുന്നു. സൂപ്പര്‍താരങ്ങളുടെ താരമൂല്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള കള്ളകണക്കുള്‍ പുറത്ത് വിടുന്നതെന്നും ഇത് പുറത്ത് കൊണ്ടുവരണമെന്നും വിതരണക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha