ഐശ്വര്യ രജനികാന്തിന് ഐക്യരാഷ്ട്ര സഭയില്‍ നൃത്തം ചെയ്യാന്‍ ക്ഷണം
സംവിധായികയും നര്‍ത്തകിയുമായ ഐശ്വര്യയ്ക്ക് യുഎസില്‍ നൃത്തം ചെയ്യാന്‍ അവസരം. വനിതാ ദിനത്തിലാണ് യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ ഐശ്വര്യ നൃത്തം അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് യുഎസില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിക്കുന്നത്.
യുഎസില്‍ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി കാര്യാലയവും അമേരിക്കന്‍ തമിഴ് സംഘവുമാണ് സംഘാടകര്‍. ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക എന്ന ആശയവുമായാണ് നൃത്തം. എംഎസ് സുബ്ബലക്ഷ്മിയുടെ 'മൈത്രിം ബജത'യിലെ വരികള്‍ക്കാണ് ചുവടു വെയ്ക്കുന്നത്. 190 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഷൂട്ടിങ് തിരക്കുകള്‍ ഉള്ളതിനാല്‍ രജനികാന്തിനും, ഭര്‍ത്താവ് ധനുഷിനും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
https://www.facebook.com/Malayalivartha