ബാഹുബലി രണ്ടാംഭാഗത്തിന്റെ ട്രെയിലര്‍ വൈകാന്‍ കാരണം നടി അനുഷ്‌കയെന്ന് സംവിധായകന്‍ രാജമൗലി
ഇന്ത്യന്‍ സിനിമാലോകവും ആരധാകരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാംഭാഗം. അടുത്തമാസം 28-ന് ചിത്രം തിയേറ്ററിലെത്താനിരിക്കെ ട്രെയിലര്‍ വൈകുന്നതെന്തെന്ന ചോദ്യമുയര്‍ന്നിരുന്നു. മാര്‍ച്ച് 15-ന് ട്രെയിലര്‍ എത്തുമെന്ന് സംവിധായകന്‍ രാജമൗലി അറിയിച്ചു. ഫസ്റ്റ്‌ലുക്കും മോഷന്‍ പോസ്റ്ററും പുറത്തുവിട്ടെങ്കിലും ട്രെയിലര്‍ വൈകിയതിന് കാരണം നായിക അനുഷ്‌ക ഷെട്ടിയാണെന്നും സംവിധായകന്‍ പറയുന്നു.
ട്രെയിലര്‍ എഡിറ്റിങ് ടേബിളിലാണെന്നും വൈകാന്‍ പ്രധാനകാരണം അനുഷ്‌കയുടെ തടിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. സൈസ് സീറോ എന്ന തെലുങ്ക് ചിത്രത്തിനായി അനുഷ്‌ക തടി കൂട്ടിയത് ബാഹുബലി 2-വിന് വിനയായെന്നും ദേവസേന എന്ന കഥാപാത്രത്തിന്റെ ലുക്കുമായി സാമ്യപ്പെടുത്താന്‍ ആകില്ലായിരുന്നെന്നും രാജമൗലി പറഞ്ഞു. ഇപ്പോള്‍ താരം ദേവസേനയുടെ
ബോഡി ലാംഗ്വേജിലേക്ക് മാറിക്കഴിഞ്ഞു. അതിനാല്‍ ട്രെയിലര്‍ 15-ന് തന്നെയെത്തുമെന്നും രാജമൗലി പറഞ്ഞു.
https://www.facebook.com/Malayalivartha