പുതുമുഖ നടിമാരുടെ തള്ളൽ; അനുഷ്‌കയും നയന്‍താരയും ഉള്‍പ്പെടെ ബിസിനസില്‍
പുതുമുഖ നടിമാര്‍ തെന്നിന്ത്യന്‍ സിനിമാരംഗത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്നതില്‍ നയന്‍താരയും അനുഷ്‌കയും തൃഷയും അടക്കമുള്ള നടിമാര്‍ ആശങ്കാകുലരാണ്. പുതിയവരുടെ പടം ഹിറ്റായാല്‍ പിന്നെ നായകന്‍മാരും നിര്‍മാതാക്കളും അവരുടെ പിന്നാലെയാകും. പിന്നെ ഇവരുടെയൊക്കെ കാര്യം കട്ടപ്പൊകയാകും. ഇത് മനസിലാക്കി നയന്‍സും അനുഷ്‌കയും അടക്കമുള്ളവര്‍ ഹോട്ടല്‍, ജ്വല്ലറി അടക്കമുള്ള മേഖലകളില്‍ നിക്ഷേപം നടത്തുകയാണ്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ ഈ ബിസിനസ് ഉപേക്ഷിച്ചിരിക്കുകയാണ്. 20000 രൂപയില്‍ കൂടുതലുള്ള വസ്തു ഇടപാടുകള്‍ ബാങ്ക് വഴിയോ, ഇ പേമെന്റ് വഴിയോ വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം.
കഴിഞ്ഞ വര്‍ഷം മാത്രം 150തോളം പുതുമുഖ നടിമാരാണ് തമിഴിലും തെലുങ്കിലും അഭിനയിച്ചത്. എല്ലാവരും സുന്ദരിമാര്‍, അഭിനയിക്കാനും മോശമല്ല. ഇവരില്‍ 90 ശതമാനം പേരും മലയാളികളാണ് എന്നതാണ് മറ്റൊരുകാര്യം. ഇവരെല്ലാം രണ്ടാംനിര നായികമാര്‍ക്ക് ഭീഷണിയായിക്കഴിഞ്ഞു. ഇത് മനസിലാക്കിയാണ് ഒന്നാംനിരയിലുള്ള നയന്‍സും അനുഷ്‌കയും തൃഷയും പുതിയ കരുനീക്കങ്ങള്‍ ആരംഭിച്ചത്. നയന്‍താര തെലുങ്കില്‍ നാല്‌കോടിയാണ് വാങ്ങുന്നത്. തമിഴില്‍ മൂന്നും. അനുഷ്‌ക തെലുങ്കില്‍ മൂന്നു കോടിയും തമിഴില്‍ രണ്ടും. ഇരുവരും സീനിയര്‍ നടന്‍മാര്‍ക്ക് ഒപ്പമാണ് അഭിനയിക്കുന്നത്. അനുഷ്‌കയ്ക്ക് 34 വയസായി. അതുകൊണ്ട് യുവനായകന്‍മാരുടെ സിനിമയില്‍ അവസരങ്ങളില്ല. സീനിയര്‍ താരങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു പടം ചെയ്താലായി.
എന്നാല്‍ നയന്‍സിന്റെ കാര്യം അങ്ങനെയല്ല യുവനടന്‍മാരുടെ നായികയാകാനും താരത്തിന് വഴിയും. തമിഴിലെ യുവതാരങ്ങളായ വിജയ്‌സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരുടെ നായികയായി കഴിഞ്ഞു താരം. അതുകൊണ്ട് നയന്‍സിന്റെ വില അടുത്തകാലത്തെങ്ങും ഇടിയില്ലെന്ന് കരുതുന്നു. അതേസമയം പുതുതായി വരുന്നവരില്‍ ആരെങ്കിലും ക്ലച്ച് പിടിച്ചാല്‍ അത് നയന്‍സിന്റെ കരിയറിനെ ബാധിക്കും. കൊച്ചി, ദുബയ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് നയന്‍സിന്റെ ബിസിനസ്. അനുഷ്‌ക ബാംഗ്ലൂരിലും ഹൈദരാബാദിലുമാണ് ബിസിനസ് നടത്തുന്നത്.
https://www.facebook.com/Malayalivartha