സൗന്ദര്യ രഹസ്യം പരസ്യമാക്കി തമന്ന
പഞ്ചാബിയായ തമന്നയ്ക്ക് ഗോതമ്പിന്റെ നിറമാണ്. എന്നാലും തന്റെ സൗന്ദര്യരഹസ്യം അതല്ലെന്ന് താരം പറയുന്നു. രാവിലെ ബ്രഡ് സാന്‍വിച്ചിനൊപ്പം മുട്ട ഓംലെറ്റ്. ഉച്ചയ്ക്ക് ചോറും ചിക്കന്‍ കറിയും. രാത്രി ചപ്പാത്തിക്കൊപ്പം മുട്ടയുടെ വെള്ളക്കരുവും. കൊഴുപ്പ് കൂടുതലായതിനാല്‍ മഞ്ഞക്കരു കഴിക്കാറില്ല. ഗോതമ്പ് ചപ്പാത്തി താരത്തിന് അലര്‍ജിയാണ്. അതുകൊണ്ട് അരി ചപ്പാത്തിയാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത്. ഊണിന് മുമ്പ് പച്ചക്കറി സൂപ്പ് നിര്‍ബന്ധമാണ്. എണ്ണ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം കഴിവതും ഒഴിവാക്കുന്നു. വാരിവലിച്ചൊന്നും കഴിക്കാറില്ല. പക്ഷെ, മൂന്ന് നേരത്തെ ഭക്ഷണം ആറ് നേരമായി കഴിക്കുന്നു.
മുഖ കാന്തിയുടെ രഹസ്യം എന്തെന്ന് ചോദിച്ചാല്‍ മുഖത്ത് സോപ്പ് തേക്കാറില്ല. ഷൂട്ടിംഗ് ലൈറ്റ്, വെയില്‍, ഉഷ്ണം എന്നീ സാഹചര്യങ്ങളില്‍ അഭിനയിക്കുന്നതിനാല്‍ ചര്‍മം പെട്ടെന്ന് ചുരുങ്ങിപ്പോകും. അത് ഒഴിവാക്കാന്‍ കടലമാവിനൊപ്പം തൈര് കലര്‍ത്തി മുഖത്ത് ലേപനം ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകും. രാത്രി ഉറങ്ങും മുമ്പ് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് തലമുടി മസാജ് ചെയ്യണം. ഇത് മൂലം തലയില്‍ രക്തചംക്രമണം സുഗമമായി നടക്കുന്നു. മാത്രമല്ല മുടി പൊഴിയുന്നതും തടയും. തലമുടി തണുത്ത വെള്ളത്തിലാണ് കഴുകുന്നത്.
തലമുടിയില്‍ ഷാമ്പു ഉപയോഗിക്കുമ്പോള്‍ മുടിയുടെ തുമ്പില്‍ അധികമായി ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ മുടിയുടെ തുമ്പില്‍ വിള്ളലുണ്ടാകും അത് മുടി കൊഴിയാന്‍ കാരണമാകും. ചര്‍മകാന്തി ലഭിക്കാന്‍ ശാന്തമായ ഉറക്കം ആവശ്യമാണ്. മാറിടങ്ങളില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. മാസത്തില്‍ ഒരു തവണ അത് ചെയ്യാറുണ്ട്. ടെന്‍ഷന്‍ ഴിവാക്കാന്‍ നല്ല സിനിമകള്‍ കാണും. ധാരാളം വെള്ളം കുടിക്കും പഴച്ചാറുകള്‍ കഴിക്കും. ദിവസവും അരമണിക്കൂര്‍ വീതം വ്യായാമം ചെയ്യും അല്ലെങ്കില്‍ നൃത്തം ചെയ്യും.
https://www.facebook.com/Malayalivartha