നയന്‍താര 'എ' പടത്തില്‍; പ്രായപൂര്‍ത്തിയായവര്‍ മാത്രം ടിക്കറ്റെടുത്താല്‍ മതി എന്ന് സെന്‍സര്‍ബോര്‍ഡ്!
നായികമാരുടെ ഓവര്‍ ഗ്ലാമര്‍ വേഷം കൊണ്ട് സമ്പന്നമായ ചിത്രങ്ങലാണ് 'എ പടം' എന്ന ലേബലില്‍ വരുന്നത് എന്നാണ് ഒരു കാലം വരെ പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്. പ്രായപൂര്‍ത്തിയെത്തിയവര്‍ മാത്രം കാണുക എന്ന നിര്‍ദ്ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് ചില സിനിമകള്‍ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
എന്തായാലും സമീപകാലത്ത് സെന്‍സര്‍ബോര്‍ഡിനെ അമിതമായ കത്രിക വെക്കല്‍ കാരണം ഏതൊക്കെ സിനിമകള്‍ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കും, എന്താണ് 'എ പടം' എന്നൊക്കെ പ്രേക്ഷകര്‍ക്ക് നന്നായി ബോധ്യപ്പെട്ടു കാണും. അത് മനസ്സിലാക്കിയെങ്കില്‍ അറിഞ്ഞോളൂ, നയന്‍താരയുടെ പുതിയ ചിത്രം ഒരു 'എ' പടമാണ്.നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ഡോറ എന്ന ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. ഡോറ പ്രായപൂര്‍ത്തിയായവര്‍ മാത്രമേ കാണാന്‍ പാടുള്ളൂ എന്നാണ് സെന്‍സര്‍ ബോര്‍ഡ്ഡിന്റെ നിര്‍ദ്ദേശം. 'എ' സര്‍ട്ടിഫിക്കറ്റാണ് ഡോറയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.
പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അമിതമായി ഉള്ളതിനാലാണ് ഡോറ എന്ന ഹൊറര്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് വിശദീകരണം. യു/എ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.മാര്‍ച്ച് 31-ന് ഡോറ തിയേറ്ററുകളിലെത്തും. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം തമ്പി രാമയ്യയും ഹാരിഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ഇനി സ്ത്രീ കഥാപാത്രങ്ങള്‍ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂ എന്നാണ് നയന്‍താര പറഞ്ഞിരിയ്ക്കുന്നത്. നായകന്മാര്‍ക്ക് മറവില്‍ നില്‍ക്കുന്ന നായികയെ ഇനി അവതരിപ്പിക്കില്ല. ഗ്ലാമര്‍ വേഷങ്ങള്‍ക്കും നയന്‍ പരിതി നിശ്ചയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha