എന്തിരന്‍ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ശങ്കര്‍ മാപ്പ് പറഞ്ഞു
ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം എന്തിരന്‍ 2വിന്റെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സെറ്റില്‍ പ്രതിഷേധം നടത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച ശങ്കറിന്റെ സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പത്രസമ്മേളനം നടത്തി ശങ്കര്‍ മാപ്പു പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം. ദേശീയപത്രത്തിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കുപോകുന്നതിനിടെയാണ് ഷൂട്ടിങ് നടക്കുന്നതുകാണുന്നത്. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ഷൂട്ടിങ്. എന്നാല്‍ നിയമപ്രകാരം പൊതുനിരത്തില്‍ രാത്രി 11 മുതല്‍ വെളുപ്പിന് ആറുമണി വരെയെ ഷൂട്ടിങ് പാടുള്ളൂ എന്നാണ് നിയമം.
ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഷൂട്ടിങ് നടത്തരുതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ മോശം വാക്കുകള്‍ ഉപയോഗിക്കുകയും ഇവരെ ബൗണ്‍സേര്‍സിനെ ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
എന്നാല്‍ തന്റെ അറിവോടെയല്ല ഇത് നടന്നെന്നും ഇങ്ങനെയൊക്കെ നടന്നതില്‍ താന്‍ മാപ്പു പറയുന്നുവെന്നും ശങ്കര്‍ പത്രസമ്മേളനം നടത്തി അറിയിച്ചു.
https://www.facebook.com/Malayalivartha