രജനീകാന്ത് ചിത്രം യെന്തിരന്റെ സെറ്റില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം, സംവിധായകന്‍ ശങ്കര്‍ പരസ്യമായി മാപ്പു പറഞ്ഞു
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മുഖ്യവേഷത്തിലെത്തുന്ന ശങ്കര്‍ ചിത്രം യെന്തിരന്‍ 2.0 യുടെ സെറ്റില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തി നടത്തിയ സിനിമാ ചിത്രീകരണത്തെ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
ദി ഹിന്ദു ദിനപത്രത്തിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റുകളായ എസ്.ആര്‍. രഘുനാഥന്‍, ജി. ശ്രീഭരത് എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഷൂട്ടിങ് നടത്തരുതെന്ന് പറഞ്ഞ മാദ്ധ്യമ പ്രവര്‍ത്തകരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും, ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ സെറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി.
സംഭവത്തില്‍ സംവിധായകന്‍ ശങ്കര്‍ പരസ്യമായി മാപ്പു പറഞ്ഞു. തന്റെ അറിവോടെയല്ല ഇതു നടന്നതെന്നും, ഇങ്ങനെയൊക്കെ നടന്നതില്‍ താന്‍ മാപ്പു പറയുന്നുവെന്നും ശങ്കര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha