ഷൂട്ടിങ് സെറ്റില്‍ തൃഷ തലകറങ്ങി വീണു.. എന്താണ് സംഭവം; അമ്മ ഉമ വെളിപ്പെടുത്തുന്നു
തമിഴ് സിനിമ താരം തൃഷയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. തൃഷയെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്ന് ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്ത്ത കൊടുക്കുകയായിരുന്നു. ഇതിന് വിശദീകരണവുമായി നടിയുടെ അമ്മ രംഗത്തെത്തിയിരിയ്ക്കുകയാണ് തുടര്ച്ചയായി സിനിമകള് ചെയ്യുന്നതിനിടയില്‍ തൃഷ ആരോഗ്യകാര്യങ്ങളില്‍ ഒട്ടും ശ്രദ്ധിച്ചിരുന്നില്ലത്രെ. തത്ഫലമായി പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ സെറ്റില് നടി തലകറങ്ങി വീഴുകയായിരുന്നു എന്നാണ് വിശദീകരണം.
ഭക്ഷ്യവിഷബാധയെ തുടരന്നാണ ഇതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് തൃഷയുടെ അമ്മ.
https://www.facebook.com/Malayalivartha