വ്യഭിചരിച്ചെന്നോ, അവിഹിത ഗര്‍ഭം ധരിച്ചെന്നോ എഴുതിയാലും തളരില്ലെന്ന് ശ്രുതിഹാസന്‍
ശ്രുതിഹാസന്‍ അവിഹിത ഗര്‍ഭം ധരിച്ചെന്നോ, അല്ലെങ്കില്‍ വ്യഭിചരിച്ചെന്നോ ഗോസിപ്പ് എഴുതുന്നവര്‍ എഴുതട്ടെ താന്‍ അതൊന്നും കേട്ടാലും തളരില്ലെന്ന് നടി ശ്രൂതിഹാസന്‍. ഗോസിപ്പുകളെ ഭയന്നാണോ ആര്യയ്‌ക്കൊപ്പം അഭിനയിക്കാത്തതെന്ന തമിഴ് മാധ്യമപ്രവര്‍ത്തകനോടാണ് ശ്രൂതി തുറന്നടിച്ചത്. മറ്റുള്ളവര്‍ നടത്തുന്ന നാറിയ പ്രചരണങ്ങള്‍ കേട്ട് ചിന്തിച്ചുകൊണ്ട് നിന്നാല്‍ ഇവിടെ ജീവിക്കാന്‍ പറ്റില്ല. ആര്യയുടെ മാത്രമല്ല, കമലാഹാസന്റെ സിനിമ വരെ ഉപേക്ഷിച്ചിട്ടുണ്ട്. അതെല്ലാം ഡേറ്റിന്റെ പ്രശ്‌നം കൊണ്ടാണ്. ഉത്തമവില്ലനില്‍ പിതാവ് കമലാഹാസന്‍ അഭിനയിക്കാന്‍ വിളിച്ചതാണ്. പക്ഷെ, സമയമില്ലായിരുന്നു. തോഴില്‍ വേറെ, ബന്ധം വേറെ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ അതിന്റെ കഥയ്ക്ക് വളരെ പ്രത്യേകതകളുണ്ടായിരിക്കണമെന്നും താരം പറഞ്ഞു.
കമലാഹാസന്റെ മകളായി ജനിച്ചതില്‍ അഭിമാനം മാത്രമേ ഉള്ളൂ. അദ്ദേഹം ഓസ്‌കാര്‍ വാങ്ങണമെന്ന് എത്രയോ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഏത് അവാര്‍ഡ് വാങ്ങിയാലും അതെല്ലാം അലമാരിയിലായിരിക്കും ഇരിക്കുക. അതേസമയം പ്രേക്ഷകരുടെ കയ്യടിയാണ് ആത്യന്തികമായി നിലനില്‍ക്കുന്നത്. അതിനപ്പുറം ഒരു അവാര്‍ഡില്ല. ഏത് ഭാഷയില്‍ അഭിനയിച്ചാലും പ്രേക്ഷകരുടെ ശ്രദ്ധനേടാന്‍ പറ്റും. അതുകൊണ്ടാണ് ഹിന്ദിയിലും തമിഴിലും അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക് പടങ്ങള്‍ ബോളിവുഡ് ആകാംഷയോടെയാണ് നോക്കുന്നത്. തമിഴില്‍ സിങ്കം ത്രി പോലുള്ള പോപ്പുലര്‍ സിനിമകളില്‍ അഭിനയിക്കാനാണ് ഇഷ്ടം. സിനിമ കൂടുതല്‍ ആളുകളില്‍ എത്തണം
https://www.facebook.com/Malayalivartha