ജ്യോതികയുടെ കോഫിയെ പേടിക്കുന്ന സൂര്യ
സിനിമയില്‍ ജോഡികളായി അഭിനയിച്ചുതുടങ്ങി ഒടുവില്‍ ജീവിതത്തിലും ജോഡികളായി തീര്‍ന്ന സൂര്യയും ജ്യോതികയും ജീവന്റെ ഓരോ ശ്വാസത്തിലും പരസ്പരം പ്രണയിച്ചുകൊണ്ടേ ഇരിക്കുന്നു. വിവാഹശേഷം സിനിമാ ലോകത്തോട് അകല്‍ച്ച പാലിച്ചിരുന്ന ജ്യോതികയുടെ രണ്ടാം വരവിനു ഏറ്റവും കൂടുതല്‍ സപ്പോര്‍ട് ചെയ്തതും സൂര്യ ആയിരുന്നു. ഇപ്പോളിതാ സൂര്യയുടെ നിര്‍മാണ ചെലവില്‍ ജ്യോതികയുടെ പുതിയ ചിത്രം വരുന്നു മകളീര്‍ മട്ടും. ചിത്രത്തിന്റെ ഓഡിയോ റിലീസിനാണ് ജ്യോതിക ഭര്‍ത്താവിനെപറ്റി വാചാലയായത്.
തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായി. ഈ പത്തുവര്‍ഷത്തിനിടെ ഒരേഒരു ദോശ മാത്രമെ തന്റെ ഭര്‍ത്താവിന് നല്‍കിയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ അടുത്ത ദിവസമാണ് ദോശ ഉണ്ടാക്കിയത്. അതിന് ശേഷം അമ്മ പറഞ്ഞു, 'മോള് ഇനി ദോശ ഉണ്ടാക്കണ്ടെന്ന്'. പിന്നീട് ഒരു കോഫി ഉണ്ടാക്കി തരട്ടെ, എന്നു സൂര്യയുടെ അടുത്തുചെന്ന് പറഞ്ഞാല്‍ അദ്ദേഹം ഓടിക്കളയും. ഇനി ഇതുകൊണ്ടാണോ അദ്ദേഹം എന്നെ അഭിനയിത്തിലേക്ക് വിട്ടതെന്നും അറിയില്ല. എന്നാല്‍ സൂര്യ ഇല്ലാതെ ഞാന്‍ ഇല്ല. ഞാന്‍ എപ്പോഴൊക്കെ പുറത്തുപോകാന്‍ തുടങ്ങിയാലും എന്റെ കാറിന്റെ അരികില്‍ വരും. എനിക്ക് യാത്ര തന്നെ പുറത്തേക്ക് വിടൂ. അതിന് ശേഷമേ ഷൂട്ടിങ് ഉണ്ടെങ്കില്‍ പോലും സൂര്യ യാത്രയാകുകയുള്ളു എന്നുംജ്യോതിക പറഞ്ഞു.
ഏതു സ്ത്രീക്കും അവരുടെ ഭര്‍ത്താവാണ് ബലം. തനിക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കി ഈ സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറായ സൂര്യയോടും പ്രത്യേകം നന്ദി പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha