ചിറ്റമ്മയുമായുള്ള പോര് തീര്‍ന്നു; ജീവിത സഖാവിനെ കണ്ടെത്തി: അഞ്ജലി
ചിറ്റമ്മയുമായുള്ള പ്രശ്നങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് നടി അഞ്ജലി. എല്ലാ വീട്ടിലും ഉള്ളത് പോലെ ചില അഭിപ്രായവ്യത്യാസയങ്ങള്‍ ഉണ്ടായിരുന്നു. അതേക്കുറിച്ച് വിഷമമില്ല. പഴയകാര്യങ്ങള്‍ ഓര്‍ക്കാറില്ല. സിനിമ ജീവിതം തുടങ്ങിയ കാലത്ത് പത്ത് കൊല്ലത്തോളം പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല. അധ്വാനം കൊണ്ടാണ് ഇത്രയും കാലം നിന്നത്. സിനിമകള്‍ പരാജയപ്പെട്ടാല്‍ സ്വര്‍ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കുമെന്നും താരം പറഞ്ഞു. വീട്ടിലുണ്ടായ പ്രശ്നങ്ങള്‍ മാനസികമായി തളര്‍ത്തിയെങ്കിലും അതില്‍ നിന്നൊക്കെ കരകയറാനായത് പ്രേക്ഷകരുടെ കൂടി പിന്തുണ കൊണ്ടാണ്.
വിവാഹം കഴിക്കേണ്ട ആളെ കണ്ടെത്തിയെന്ന് അഞ്ജലി പറഞ്ഞു. തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷെ, വിവാഹം തല്‍ക്കാലമില്ല. ആധുനിക ചിന്താഗതിയുള്ള ആളാണ് ഭാവി വരന്‍ എന്ന സൂചന മാത്രമേ താരം നല്‍കിയുള്ളൂ. അതേസമയം തമിഴ് യുവനടന്‍ ജയ് യുമായി താരം പ്രണയത്തിലാണെന്ന് പല തമിഴ് പത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
അതേക്കുറിച്ച് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. ഇളയമ്മയുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് വീട്ടുകാരില്‍ നിന്ന് അകന്ന് കഴിഞ്ഞപ്പോള്‍ താരത്തിന് ആശ്വാസമായത് ജയ് യാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം ഒരു നടനുമായും തനിക്ക് അടുപ്പമില്ലെന്ന് താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. പത്രങ്ങള്‍ അനാവശ്യങ്ങള്‍ എഴുതിവിടുകയാണ്.
അടുത്തകാലത്ത് തനിക്ക് ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്നായിരുന്നു കിംവദന്തി. അല്ലുഅര്‍ജുന്റെ സിനിമയില്‍ 24 മണിക്കൂര്‍ നൃത്തം ചെയ്ത് കിട്ടിയ പ്രതിഫലം കൊണ്ടാണ് കാര്‍ വാങ്ങിയത്. ആ പടത്തിന്റെ പകുതിയോളം അമേരിക്കയില്‍ കൊടും ശൈത്യകാലത്താണ് ചിത്രീകരിച്ചത്. മറ്റൊരു സിനിമയിലും അഭിനയിച്ചപ്പോള്‍ ഇത്രയും റിസ്‌ക്കെടുത്തിട്ടില്ലെന്നും താരം പറഞ്ഞു
https://www.facebook.com/Malayalivartha