ബാഹുബലിയെ പരിഹസിച്ച് കമല്‍ഹാസന്‍: ശുദ്ധതട്ടിപ്പ് എല്ലാം വെറും കംപ്യൂട്ടര്‍ കുതിര
ഇന്ത്യന്‍ സിനിമയുടെ അഭിമാനമെന്നു സിനിമാ ലോകം വാഴ്ത്തുന്ന ബാഹുബലിയ്‌ക്കെതിരെ വിമര്‍ശനവുമായി തമിഴ്‌സൂപ്പര്‍ താരം കമലാഹാസന്‍. ബാഹുബലിയെ ഹോളിവുഡുമായി താരതമ്യപ്പെടുത്തരുതെന്നും ഹോളിവുഡിനുള്ള ഇന്ത്യയുടെ ഉത്തരമായി ചിത്രത്തെ കാണരുതെന്നും കമല്‍ ഹാസന്‍ പറയുന്നു. അങ്ങനെ പറഞ്ഞാല്‍ ആ കുതിരകളെ അവിടെ നിര്‍ത്താന്‍ താന്‍ പറയുമെന്നും ഇതൊക്കെ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് കുതിരകളാണെന്നും കമല്‍ ഹാസന്‍ പറയുന്നു.
എന്നാല്‍ ബാഹുബലിയുടെ സാമ്പത്തിക വിജയം ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും കഠിനമായ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയമെന്നും താരം പറയുന്നു. ബാഹുബലി ഒരുപടി മുന്നിലാണെന്നും നമ്മുക്കൊരു മികച്ച പാരമ്പര്യവും കഥകളും ഉണ്ടെന്നുള്ള ഉത്തരം കൂടിയാണ് ബാഹുബലി 2 എന്നും കമല്‍ വ്യക്തമാക്കി. നമ്മുക്ക് 2000 വര്‍ഷമുള്ള പാരമ്പര്യമുണ്ടെന്ന് പറഞ്ഞാല്‍ തനിക്ക് ഇടപെടേണ്ടി വരുമെന്നും നമ്മള്‍ 2000 വര്‍ഷം പ്രായമുള്ളവരല്ലെന്നും 70 വര്‍ഷം പാരമ്പര്യമുള്ളവരാണെന്നും കമല്‍ പറയുന്നു.
ചന്ദ്രഗുപ്ത മൗര്യയോ അശോകയോ ഒന്നും നമ്മുടെ പൂര്‍വ്വികരല്ലെന്നും അവരൊക്കെ പൂര്‍വ്വകാലത്തുള്ളവരാണെന്നും മോഡേണ്‍ ലൈഫില്‍ അവരുടെ കഥകളില്‍ ഇടപെടാന്‍ നമ്മുക്ക് കഴിയില്ലെന്നും എന്നാല്‍ നമ്മള്‍ അതിന് ശ്രമിക്കുന്നുവെന്നും കമല്‍ വ്യക്തമാക്കി. കഴിഞ്ഞ കാലത്തിനും വര്‍ത്തമാന കാലത്തിനുമിടയ്ക്ക് നിന്ന് ഗുസ്തിപിടിക്കുകയാണെന്നും അവിടിവിടെ വഴുതിപ്പോകുകയും ചെയ്യുമെന്നും അതാണ് ഇന്ത്യയുടെ ആശയക്കുഴപ്പമെന്നും കമല്‍ പറയുന്നു.
ക്രിക്കറ്റ് 100 വര്‍ഷം മുമ്പ് കളിച്ചത് പോലെയല്ല ഇപ്പോഴെന്നും അതില്‍ നിന്നും ഒരുപിടി മുന്നിലാണെന്നും ഈ കായികമത്സരം അവസാനിക്കാറായെന്ന് ക്രിക്കറ്റ് ആരാധര്‍ പറിഞ്ഞിരുന്നുവെന്നും എന്നാല്‍ യാഥാര്‍ത്ഥ ബിസിനസ് ഇപ്പോഴാണ് ആരംഭിച്ചതെന്നും കമല്‍ പറയുന്നു. കമല്‍ ഹാസന്റെ ഈ അഭിപ്രായം ബാഹുബലിയെ പരിഹസിച്ചെന്നാണ് ആരാധകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha