വിനോദ മേഖലയിലെ ജിഎസ്ടി: പ്രദേശിക സിനിമകള്‍ തകരുമെന്ന് കമല്‍ഹാസന്‍...
സര്‍ക്കാര്‍ നടപടിക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. ചരക്കുസേവന നികുതി (ജിഎസ്ടി) യില്‍ സിനിമയുടെ നികുതി കുറയ്ക്കണമെന്ന് നടന്‍ ആവശ്യപ്പെട്ടു. ഒരു ഇന്ത്യ ഒരു നികുതി എന്ന നടപടി സ്വാഗതാര്‍ഹമാണ്. പക്ഷേ സിനിമാ മേഖലയ്ക്ക് കൂടുതല്‍ നികുതി ചുമത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്ന് കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കി.
ജിഎസ്ടിയില്‍ സിനിമയ്ക്കുള്ള നികുതി 28 ശതമാനമാണ് നിര്‍ദേശിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക സിനിമയെ തകര്‍ക്കുന്ന രീതിയാണിത്. സിനിമയ്ക്കുള്ള നികുതി 12-15 ശതമാനമാക്കണം. കൂടിയ നികുതി ചുമത്തുന്നത് അഭിനയം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഞാന്‍ സര്‍ക്കാരിന് വേണ്ടിയല്ല ജോലിയെടുക്കുന്നത്. ഈ നികുതി ഭാരം താങ്ങാന്‍ കഴിയാത്തതാണെങ്കില്‍ സിനിമ വിടും. എന്താണിത്, ഈസ്റ്റ് ഇന്ത്യാ കമ്പനിയാണോ? ബോളിവുഡ് സിനിമയ്ക്ക് 28 ശതമാനം നികുതി വലിയ കാര്യമാകില്ല. ഹോളിവുഡിനെയും ബോളിവുഡിനെയും പ്രാദേശിക സിനിമയെയും ഒരേ പോലെ കാണരുതെന്നും നികുതി കുറയ്ക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha