വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം; പക്ഷെ അനുഷ്കയുടെ മനസ്സില്‍...
അനുഷ്കയുടെ വിവാഹമാണ് ഗോസിപ്പുകോളങ്ങളിലെ പുതിയ ചര്‍ച്ച. ബാഹുബലിയുടെ വലിയ വിജയത്തോടെ പ്രഭാസിന്റെ പേര് ചേര്‍ത്തും ഗോസിപ്പ് വന്നിരുന്നു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി എത്തി. തന്നോട് വിവാഹം കഴിക്കാന്‍ പറഞ്ഞു വീട്ടുകാര്‍ നിര്ബന്ധിക്കയാണെന്നും നിലവില്‍ കരാര്‍ ഒപ്പിട്ടിട്ടുള്ള സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം മതി വിവാഹമെന്ന തന്റെ നയം വീട്ടുകാരോട് വ്യക്തമാക്കിയെന്നും അനുഷ്ക അറിയിച്ചു.
എങ്കിലും, വീട്ടുകാര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് നടി പറയുന്നു. 'വിവാഹം കഴിഞ്ഞാലും അഭിനയിക്കാമെന്നാണ് അവരുടെ വാദം. പക്ഷേ കൈവശമുള്ള സിനിമകള്‍ പൂര്‍ത്തിയാക്കും വരെ ഞാന്‍ വിവാഹം കഴിക്കില്ല എന്ന് വീട്ടുകാരോട് തീര്‍ത്തു പറഞ്ഞിരിക്കയാണ്. ' അനുഷ്ക പറഞ്ഞു.
'സിനിമാ നടിമാര്‍ക്ക് ദുഃഖങ്ങളും ദുരനുഭവങ്ങളും ഉണ്ടാവില്ല എന്നാണ് മിക്കവരും കരുതുന്നത് . അത് തെറ്റാണ്. നായികാ പ്രാധാന്യമുള്ള സിനിമകളില്‍ നന്നായി അഭിനയിച്ച നടികളെ പലരും അഭിനന്ദിച്ചേക്കാം. എന്നാല്‍ അതിനു പിന്നിലെ യാതനയും വേദനയും അവര്‍ക്ക് മാത്രമേ അറിയൂ. മേക്കപ്പിടാന്‍ മണിക്കൂറുകളോളം ഞാന്‍ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്.
ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടില്‍ എത്തുമ്പോള്‍ കടുത്ത ശരീര വേദനയായിരിക്കും. വീട്ടിലുളളവരോടു പറഞ്ഞാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് കരുതി വേദനയുമായി മുറിയില്‍ കയറി കതകടച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് ശരീരത്തിന്റെ തടി കൂട്ടുകയും കുറുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇനിയും അത്തരം ത്യാഗങ്ങള്‍ക്ക് ഒരുക്കമാണ്. അതുകൊണ്ട് തല്ക്കാലം വിവാഹ ചിന്തയില്ല.' അനുഷ്ക്ക പറഞ്ഞു.
https://www.facebook.com/Malayalivartha