60കാരനായ സംവിധായകന് വധു 30കാരിയായ തമിഴ് നടി
നടനും സംവിധായകനുമായ വേലു പ്രഭാകരന് വിവാഹിതനായി. അറുപതുകാരനായ വേലുവിന് മുപ്പതുകാരിയായ നടി ഷേര്‍ലി ദാസ് ആണ് വധു. വേലു സംവിധാനം ചെയ്ത പുതിയ ചിത്രം ഒരു ഇയക്കുനരിന്‍ ഡയറി എന്ന സിനിമയുടെ പ്രീമിയര്‍ ഷോ നടക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം പ്രഖ്യാപിച്ചത്. വിവാഹമോതിരം പരസ്പരം കൈമാറുകയും ചെയ്തു.
വേലു പ്രഭാകരന് സംവിധാനം ചെയ്ത ഇത് കാതല്‍ കഥൈ എന്ന സിനിമയില്‍ ഷേര്‍ലി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നല്ല സുഹൃത്തുക്കളായിരുന്നെന്ന് ഇവര്‍ വെളിപ്പെടുത്തി. വിവാദസിനിമകള് കൊണ്ട് ശ്രദ്ധേയനാണ് വേലു പ്രഭാകരന്.
https://www.facebook.com/Malayalivartha