അങ്ങനെയൊക്കെ സംഭവിച്ചാല്‍ ഞാന്‍ നല്ല ഭാര്യയായിരിക്കും; അമല പോള്‍
അങ്ങനെയൊക്കെ സംഭവിച്ചാല്‍ ഞാന്‍ നല്ല ഭാര്യയായിരിക്കുമെന്ന് ധനുഷിന് ഉറപ്പു നല്‍കുന്നുവെന്ന് അമലാ പോള്‍. വാര്‍ത്തകേട്ട് തെറ്റിദ്ധരിക്കേണ്ട. വി.ഐ.പി 2ന്റെ പ്രമോഷന് പരിപാടിക്കിടെയാണ് അമലയുടെ ഈ അഭിപ്രായം വന്നത്. വി.ഐ.പിക്ക് ഒരു തുടര്ച്ചയുണ്ടാകുമോയെന്നും അതില്‍ അമല അഭിനയിക്കുമോയെന്നും ആരാധകരിലൊരാള്‍ ചോദിച്ചു. തുടര്‍ച്ചയെപ്പറ്റി എനിക്കറിയില്ല.
ഇനി വന്നാല്‍ ഞാന്‍ രഘുവരന്റെ നല്ല ഭാര്യ യായിരിക്കും എന്ന് ഉറപ്പു നല്കുന്നു അമല . ധനുഷ് അവതരിപ്പിക്കുന്ന രഘുവരന് എന്ന കഥാപാത്രത്തിന്റെ ഭാര്യ ശാലിനിയായാണ് അമല വി.ഐ.പി 2ല്‍ എത്തുന്നത്. ജോലിയില്ലാത്ത രഘുവരനെവഴക്കുണ്ടാക്കി ശല്യം ചെയ്യുന്ന ഭാര്യയാണ് ശാലിനി. ആദ്യ ഭാഗത്തില്‍ കാമുകിയായാണ് അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം കജോള്‍ അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത വി.ഐ.പി 2നുണ്ട്.
ധനുഷിന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വണ്ടര്‍ ബാര്‍ ഫിലിംസും വി ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമുദ്രക്കനി, ശരണ്യ പൊന്‍വണ്ണന്‍, വിവേക് , ഋഷികേശ് , റിതു വര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലായ് 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
https://www.facebook.com/Malayalivartha