രജനീ കാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വിവാഹ മോചിതയായി
രജനീകാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി. ചെന്നൈയിലെ കുടുംബകോടതിയാണ് സൗന്ദര്യയ്ക്കും അശ്വിന്‍ റാംകുമാറിനും വിവാഹമോചനം നല്‍കിയത്. നാല് വയസ്സുകാരനായ വേദ് മകനാണ്. 2010 സെപ്റ്റംബറിലാണ് സൗന്ദര്യയും അശ്വിനും വിവാഹിതരായത്. 2016 ഫെബ്രുവരി മുതല്‍ ഇരുവരും മാറി താമസിക്കുകയായിരുന്നു.
2016 സെപ്റ്റംബറിലാണ് ഇരുവരും വിവാഹമോചനത്തിനുളള ഹര്‍ജി നല്‍കിയത്. നേരത്തെ തന്റെ ട്വിറ്റര്‍ പേജിലൂടെ വിവാഹമോചിതയാകാന്‍ പോകുന്ന വിവരം സൗന്ദര്യ അറിയിച്ചിരുന്നു. തന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി 2 വിന്റെ റിലീസിങ് തിരക്കിലാണ് ഇപ്പോള്‍ സൗന്ദര്യ.
ധനുഷ്, കാജോള്‍, അമല പോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ജൂലൈ 28 നാണ് സിനിമയുടെ റിലീസ്. കൊച്ചടൈയാന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് സൗന്ദര്യ എത്തുന്നത്.
https://www.facebook.com/Malayalivartha