മഞ്ജിമ പ്രണയത്തിലാണ്, ധനുഷിന്റെ സഹോദരനുമായി !!
ബാലതാരമായി വന്ന മഞ്ജിമാ മോഹൻ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായാണ് രണ്ടാം വരവ് നടത്തിയത്. നായികയായി ഒരേ ഒരു മലയാള സിനിമ ചെയ്തതിന് ശേഷം മഞ്ജിമ തമിഴിലേയ്ക്ക് ചുവട് മാറി. തമിഴിൽ ഇപ്പോൾ തിരക്കുള്ള നായികയാണ് മഞ്ജിമ . തമിഴിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുമ്പോൾ ഇതാ മഞ്ജിമ ഗോസ്സിപ് കോളങ്ങളിൽ ഇടം നേടുകയാണ്. മഞ്ജിമ തമിഴ് യുവ നടനുമായ് പ്രണയത്തിലെന്നാണ് കോടമ്പക്കത്തുനിന്നും വരുന്ന വാര്‍ത്തകള്‍.
വേലയില്ലാ പട്ടധാരി എന്ന ചിത്രത്തില്‍ ധനുഷിന്റെ അനുജനായി എത്തിയ ഋഷി കേശനുമായി മഞ്ജിമ മോഹന്‍ പ്രണയത്തിലാണെന്നാണ് തമിഴിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെയാണ് ഋഷികേശിന്റെ അരങ്ങേറ്റം. തുടര്‍ന്ന് റം എന്ന ചിത്രത്തിലും അഭിനയിച്ചു. വേലയില്ല പട്ടധാരിയുടെ രണ്ടാം ഭാഗത്തിലും ഋഷികേശ് എത്തുന്നുണ്ട്. ഈ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ഋഷികേശ് ഇതുവരെ ചെയ്തിട്ടുള്ളൂ..
ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല, പക്ഷെ നല്ല സുഹൃത്തുക്കളാണ്. കോഫി ഡേ എന്നും മറ്റും പറഞ്ഞ് ഇരുവർക്കും പുറത്ത് കറങ്ങി നടക്കലാണ് പണിയെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗതം വാസുദേവ മേനോന് സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിലൂടെ, ചിമ്പുവിന്റെ നായികയായിട്ടാണ് മഞ്ജിമ തമിഴ് സിനിമാ ലോകത്ത് എത്തിയത്. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും മഞ്ജിമ തന്നെയായിരുന്നു നായിക.
വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച ശത്രിയന്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. ഉദയ് നിധിയ്ക്കൊപ്പം ഇപ്പടൈ വെല്ലും എന്ന ചിത്രത്തിലാണ് നിലവില്‍ താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha