തന്റെ ചിത്രത്തിൽ രമ്യകൃഷ്ണനെ അഭിനയിപ്പിക്കില്ലെന്ന് ഭർത്താവ് കൃഷ്ണ വംശി
ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം രമ്യ കൃഷ്ണന് എന്ന താരത്തിന്റെ അഭിനയ മികവ് ഇന്ത്യന്‍ സിനിമ കണ്ടു. നോട്ടത്തിലും ഭാവത്തിലും രാജമാതാവിന്റെ പ്രൗഡിയുമായി നിന്ന രമ്യ കൃഷ്ണന് പിന്നെ അഭിനന്ദന പ്രവാഹമായിരുന്നു. അതിനു മുന്‍പ് പടയപ്പ സിനിമയിലെ നീലാംബരിയാണ് ഇതു പോലെ കയ്യടി നേടിയത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി രമ്യയ്ക്ക് അഭിനന്ദനങ്ങളെത്തുമ്പോള് ശിവഗാമി ദേവിയെ അംഗീകരിക്കാത്തത് ഒരേയൊരാള്‍ മാത്രം, ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണ വംശി.
ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നല്ലതായിരുന്നു. പക്ഷേ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമയൊന്നുമല്ല ബാഹുബലി. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മതി. എന്നാല്‍ ഒരിക്കലും രമ്യയെ ഞാനെന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ല. എനിക്കവളെ ഒരു നടിയായികാണാന് പറ്റില്ല. എന്റെ ഒരേയൊരു സിനിമയിലാണ് രമ്യ അഭിനയിച്ചത് പക്ഷേ അത് വിവാഹത്തിന് മുന്‍പായിരുന്നെന്നും കൃഷ്ണ വംശി പറഞ്ഞു.
ആറാം ക്ലാസിൽ പഠിക്കുന്ന ഋത്വിക് വംശിയാണ് താര ദമ്പതികളുടെ മകന്. മകനോടൊപ്പം ചിലവഴിക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും ഇരുവരും പറഞ്ഞു.
https://www.facebook.com/Malayalivartha