കോച്ചടയാനെത്തി... ആവേശം പൂണ്ട് ആരാധകര്‍
നീണ്ട കാത്തിരിപ്പിനുശേഷം രജനികാന്തിന്റെ കോച്ചടയാന്‍ തീയേറ്ററുകളിലെത്തി. എട്ട് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ കാഴ്‌ചവെക്കുന്നത്. കോച്ചടയാന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് രജനികാന്തിന്റെ മകള്‍ സൗന്ദര്യയാണ്. ബോളിവുഡ് താരം ദീപിക പദുകോണാണ് നായിക. ജാക്കിഷ്‌റോഫ്, ശോഭന, ശരത്‌കുമാര്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇന്ത്യയില്‍ ആദ്യമായി മോഷന്‍ ക്യാപ്‌ച്വര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണ് ഇത്. ഇന്ത്യയ്‌ക്ക് പുറമേ അമേരിക്ക, ജപ്പാന്‍, സ്വിറ്റസര്‍ലന്‌ഡ്, ഇംഗ്ലണ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും റിലീസുണ്ട്. നിരവധി തവണ റിലീസ് മാറ്റിവച്ച ശേഷമാണ് കോച്ചടയാന്‍ പ്രദര്‍ശനത്തിനെത്തിയത്. ആരാധകര്‍ പതിവിലും ആവേശത്തിലാണ്. ചെന്നൈയിലെ മായാജാല്‍ മള്‍ട്ടിപ്ലെക്‌സില്‍ റിലീസ് ദിനം 16 സ്‌ക്രീനുകളിലായി 100 ഷോ ആണ് ഒരുക്കിയിരിക്കുന്നത്. 2 ഡി 3 ഡി വേര്‍ഷനുകളില്‍ ചിത്രം കാണാം. 125 കോടി രൂപ ചെലവില്‍ രണ്ടര വര്‍ഷമെടുത്താണ് കോച്ചടയാന്‍ പൂര്‍ത്തീകരിച്ചത്.
കോച്ചടയാന്‍, റാണ, സേന എന്നിങ്ങനെ മൂന്ന് അവതാരങ്ങളായാണ് കോച്ചടയാനില്‍ സ്‌റ്റൈല്‍ മന്നന്‍ എത്തുക. എ ആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha