മകളേ നീ മതം മാറിയോ...അച്ഛന്‍ അറിയാതെ മതം മാറി അക്ഷര ഹാസന്‍
അക്ഷര ഹാസന്‍ മതം മാറി. ഇതാണിപ്പോള്‍ സിനിമയ്ക്കകത്തും പുറത്തും ചര്‍ച്ച. അച്ഛന്‍ കമല്‍ ഹാസനോട് ചോദിക്കാതെയാണ് മകള്‍ അക്ഷര മതം മാറിയത്. ജീവിതം ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള പോലെ ജീവിക്കാം എന്ന കമലിന്റെ കാഴ്ച്ചപ്പാട് തന്നെയാണ് ഇതിന് കാരണം. ശ്രുതിയും അക്ഷരയും അച്ഛന്റെ ഈ നിലപാട് പിന്തുടരുന്നു.
ജീവിതത്തെ കുറിച്ചുള്ള കമലിന്റെ ഈ നിലപാട് തന്നെയാണ് അക്ഷരയുടെ ഈ മതം മാറ്റത്തിന് പിന്നില്‍. അതിനാല്‍ മതം മാറിയ കാര്യം കമലിനെ അറിയിച്ചതുമില്ല അക്ഷര. ഇക്കാര്യം അക്ഷര അച്ഛനോട് ചോദിച്ചത് ട്വിറ്ററിലൂടെ. അതിന് കമല്‍ അക്ഷരയ്ക്ക് മറുപടിയും നല്‍കി. മകളും അച്ഛനും തമ്മിലുള്ള ട്വീറ്റുകള്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.
''മകളെ നീ മതം മാറിയോ.....മതത്തില്‍ നിന്ന് വ്യത്യസ്തമായി സ്‌നേഹം നിരുപാദികമാണ്. സ്‌നേഹത്തോടെ ബാപ്പു എന്നായിരുന്നു കമലിന്റെ ട്വീറ്റ്. 'നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എന്നാലും എനിക്ക് നിന്നോട് വലിയ സ്‌നേഹമാണ്. സ്‌നേഹത്തിന് പരിധികളില്ല, പക്ഷേ മതം അങ്ങിനെയല്ല. ജീവിതം ആസ്വദിക്കു.' ഇതായിരുന്നു കമലിന്റെ ട്വീറ്റ്.
''ഇല്ല ബാപ്പൂജി. ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും ഞാന്‍ നിരീശ്വരവാദിയാണ്. പക്ഷേ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണെന്നായിരുന്നു അക്ഷരയുടെ മറുപടി ട്വീറ്റ്.
ധനുഷ് ചിത്രം ഷമിതാഭിലൂടെ അഭിനയരംഗത്തെത്തിയ അക്ഷര ഇപ്പോള്‍ അജിത്തിന്റെ വിവേഗത്തിലും അഭിനയിച്ചു. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരം. വിവേഗം അക്ഷരയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് അക്ഷര അവതരിപ്പിക്കുക.
https://www.facebook.com/Malayalivartha