സെന്‍സര്‍ബോര്‍ഡിനെ വെല്ലുവിളിച്ച് ആന്‍ഡ്രിയയുടെ പുതിയ സിനിമയുടെ ടീസര്‍
ആന്‍ഡ്രിയ ജെര്‍മിയയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ തരമണി എന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ കത്രികപ്പൂട്ടിന് ഇരയായിരുന്നു. നായികാ കഥാപാത്രം മദ്യപിച്ചെത്തുന്നതും തുടര്‍ന്നുള്ള സംഭാഷണങ്ങളുമാണ് പഹലജ് നിഹലാനി അധ്യക്ഷനായ സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്കുണ്ടായ ദുരനുഭവം പരസ്യമാക്കിയായിരുന്നു ആദ്യ പോസ്റ്റര്‍ ഇതിന് പിന്നാലെയെത്തിയ മൂന്നാം ടീസറില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന സെന്‍സര്‍ ബോര്‍ഡിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് റാം.
സിനിമയില്‍ പുരുഷന്‍ മദ്യപിച്ചാല്‍ യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകുന്ന സെന്‍സര്‍ ബോര്‍ഡ് ഇതേ മദ്യപാനം സ്ത്രീയുടേതാകുമ്പോള്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്നായിരുന്നു സിനിമയുടെ പോസ്റ്റര്‍. സെന്‍സര്‍ ബോര്‍ഡിന്റെ പരിധി കടന്ന കട്ട്/ മ്യൂട്ട് ആക്രമണത്തിന് വിധേമായാകാന്‍ തയ്യാറാകാതെ എ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചാണ് റാം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയത്.
മൂന്നാം ടീസറില്‍ സെന്‍സര്‍ ബോര്‍ഡ് മ്യൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ച സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാതെയും അനുവദിച്ച സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമാണ് റാം സിബിഎഫ്‌സിയുടെ മണ്ടന്‍ നിലപാടുകളെ പരിഹസിച്ചിരിക്കുന്നത്.ദേശീയ പുരസ്‌കാരം നേടിയ തങ്കമീന്‍കള്‍ എന്ന ചിത്രത്തിന് ശേഷം റാം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് തരമണി. മൂന്ന് വര്‍ഷമെടുത്താണ് റാം സിനിമ പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha