കമല്‍ഹാസനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്
ബിഗ് ബോസിന്റെ തമിഴ് പതിപ്പായ റിയാലിറ്റി ഷോയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് നടന്‍ കമല്‍ഹാസന്‍, കൊറിയോഗ്രാഫര്‍ ഗായത്രി രഘുറാം എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്.
റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ ഗായത്രി രഘുറാം ചേരി, ചേരിനിവാസി എന്നീ വാക്കുകള്‍ ഉപയോഗിച്ചത് സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ഈ പരാമര്‍ശം ഉണ്ടായപ്പോള്‍ ഷോയിലെ ആതിഥേയനായ കമല്‍ഹാസന്‍ ഗായത്രി രഘുറാമിനെ തടഞ്ഞില്ല എന്നും നോട്ടീസില്‍ പറയുന്നു.
https://www.facebook.com/Malayalivartha