തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ഇലിയാനയുടെ ട്വീറ്റ്
ആരാധകരായാലും ശരി ഞാനൊരു പെണ്ണാണെന്ന് മറന്നുള്ള പെരുമാറ്റം സഹിക്കുകയില്ല. അതു മറന്ന് അതിരു വിട്ട് പെരുമാറാന്‍ ഞാനാര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്ന നടി ഇലിയാനയുടെ ട്വീറ്റായിരുന്നു കഴിഞ്ഞ ദിവസം ചര്‍ച്ച. കാര്യം എന്താണെന്ന് വ്യക്തമായില്ലെങ്കിലും നടിക്കെന്തോ ദുരനുഭവം ഉണ്ടായിയെന്ന നിഗമനത്തിലായിരുന്നു ആരാധകര്‍. അങ്ങനെ ഒരു മാധ്യമത്തോട് തന്റെ ട്വീറ്റിന് കാരണമായ സംഭവം താരം തുറന്നു പറഞ്ഞു.
സിനിമയുടെ പ്രമോഷന് പരിപാടിക്കായി പോകവേയാണ് നടിക്ക് മോശം അനുഭവം ഉണ്ടായത്. ട്രാഫിക് സിഗ്നല്‍ മാറാന്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് സമീപത്തുണ്ടായ കാറിലെ ആറു പുരുഷന്മാര് മോശമായി പെരുമാറാന്‍ തുടങ്ങിയത്. കാറിന്റെ ഗ്ലാസില്‍ തട്ടി ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. അശ്ലീലകരമായ ഭാവങ്ങളും ആംഗ്യങ്ങളും കാണിച്ചു. ഒരാള്‍ കാറിന്റെ മുകളിലെ ബോണറ്റ് തുറന്ന് കമിഴ്ന്ന് കിടന്ന് മോശമായി ചിരിക്കാനും കളിയാക്കാനും തുടങ്ങി.
എനിക്ക് വേണമെങ്കില്‍ അവരുടെ ഫോട്ടോ എടുക്കാമായിരുന്നു. പക്ഷേ അതവരെ കൂടുതല്‍ പ്രകോപിപ്പിക്കുകയെയുള്ളൂ. നിസ്സഹായയായ പെണ്ണെന്ന് തോന്നിപ്പിച്ചു പോയി ആ സംഭവം. സിഗ്നല്‍ മാറിയപ്പോഴും അവര്‍ കാറിനെ പിന്തുടര്‍ന്നുവെന്നും ഡ്രൈവറും താനും മാത്രം ഉണ്ടായിരുന്നതിനാല്‍ അവര്‍ ആറു പേരോട് പ്രതികരിക്കുന്നത് കൂടുതല്‍ അപകടമാകുമെന്ന് മനസ്സിലാക്കിയെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha