ഏഷ്യന്‍ തീയറ്റേഴ്‌സ് 81കോടി രൂപയ്ക്ക് യന്തിരന്‍ 2 .൦ തെലുങ്ക് പതിപ്പിന്റെ അവകാശം സ്വന്തമാക്കി
ബാഹുബലി 2ന്റെ റെക്കോര്‍ഡുകള്‍ യന്തിരന്‍ 2 തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് യന്തിരന്‍ ആരാധകര്‍. ഇതൊരു വാശിയാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകരും. പ്രമോഷനിലും സാറ്റലൈറ്റ് അവകാശങ്ങളിലും ബാഹുബലിയെ കടത്തി വെട്ടുകയാണ് ലക്ഷ്യം. 400 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ലൈക പ്രൊഡക്ഷന്‍സാണ്.
സിനിമയുടെ തെലുങ്ക് പതിപ്പിന്റെ അവകാത്തിനായി നിര്‍മാതാവും രാജമൗലിയുടെ അടുത്ത സുഹൃത്തുമായ സായി കൊരപാതി ലൈക പ്രൊഡക്ഷന്‍സിനെ സമീപിച്ചിരുന്നു. 80 കോടിയാണ് തെലുങ്ക് വിതരണത്തിനായി ലൈക ആവശ്യപ്പെട്ടത്. എന്നാല്‍ 60 കോടി രൂപയായിരുന്നു സായ് നിശ്ചയിച്ചിരുന്നത്. ഈ തുകയ്ക്ക് നല്‍കാന്‍ ലൈക തയ്യാറായില്ല.
ഇതോടെ സായ് രാജമൗലിയുടെ സഹായം തേടി. നിര്‍മ്മാതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ലൈക പ്രൊഡക്ഷന്‍സ് ഉടമ സുഭാസ്‌കരന്‍ രാജമൗലിയുടെ ആവശ്യം തള്ളി. തുടര്‍ന്ന് ഏഷ്യന്‍ തീയറ്റേഴ്‌സ് ഉടമ സുനില്‍ നരങ് 81കോടി രൂപയ്ക്ക് അവകാശം സ്വന്തമാക്കി.
https://www.facebook.com/Malayalivartha