തലയെ വയസ്സനെന്ന് വിളിച്ചു,കെ ആര്‍ കെയെ പൊങ്കാലയിടാന്‍ അജിത്-വിജയ് ആരാധകര്‍ കൈകോര്‍ത്തു
മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് പരിഹസിച്ചതിന് പിന്നാലെ അജിത്തിനെയും കളിയാക്കി കെ ആര്‍ കെ. അജിത്തിനെതിരെ കെ ആര്‍ കെ നടത്തിയ വ്യക്തിവിദ്വേഷ ട്വീറ്റിനുണ്ടായ പ്രതികരണം. ബോളിവുഡിലാണെങ്കില്‍ താങ്കളെ പോലുള്ള വയസ്സന്‍ നടന്‍മാര്‍ ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളാണ് ചെയ്യാറെന്നും തമിഴ്നാട്ടുകാര്‍ നിങ്ങളെ നായകനായി സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല എന്നുമായിരുന്നു കെ ആര്‍ കെയുടെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ കെ ആര്‍ കെയെ ട്വിറ്ററില്‍ പൊങ്കാലയിടുന്നവരില്‍ മുന്‍പന്തിയില്‍ വിജയ് ആരാധകരുമുണ്ട്.
തലയെ ആക്രമിക്കാന്‍ തങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്നും അജിത്തിന്റെ ഹീറോയായി ഞങ്ങള്‍ ആഘോഷിച്ചോളാമെന്നും വിജയ് ആരാധകര്‍ കമാല്‍ ആര്‍ ഖാന് മറുപടി നല്‍കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ട്വിറ്റില്‍ വിജയ്-അജിത് ആരാധകരുടെ തുടര്‍ച്ചയായ സൈബര്‍ പോര്‍വിളി നടന്നത്. ആരാധകരുടെ തമ്മിലടി രൂക്ഷമായതോടെ തന്റെ പേരില്‍ പോരടിക്കുന്ന ഫാന്‍ പേജുകളും ആരാധക ഗ്രൂപ്പുകളും നിയമനടപടി നേരിടുമെന്ന മുന്നറിയിപ്പുമായി ലീഗല്‍ ടീം വഴി അജിത്ത് രംഗത്തെത്തിയിരുന്നു. അജിത്തിന് ഔദ്യോഗികമായി ആരാധക സംഘടന ഇല്ലെന്നും ഫേസ്ബുക്കിലും ട്വിറ്ററിലുമുള്ള പേജുകളും ഗ്രൂപ്പുകളും അജിത്തിന്റെ അറിവോടെയും അനുമതിയോടെയും അല്ലെന്നുമായിരുന്നു വിശദീകരണം. സൈബര്‍ ഫാന്‍ ഫൈറ്റിനെതിരെ വിജയ്യും കടുത്ത നിലപാടെടുത്തിരുന്നു.
ആരാധക ബാഹുല്യമുള്ള താരങ്ങളെയും അവരുടെ സിനിമകളെയും തെരഞ്ഞ് പിടിച്ച് ആക്രമിച്ചും പരിഹസിച്ചും സൈബര്‍ ഹേറ്റ് ട്രോളുകള്‍ സൃഷ്ടിച്ചും പേരെടുത്തയാളാണ് കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാന്‍. നടനായും ചലച്ചിത്ര നിര്‍മ്മാതാവായും നിരൂപകനുമായാണ് ഇദ്ദേഹം സ്വയം വിശേപ്പിക്കുന്നത്.
https://www.facebook.com/Malayalivartha