ഗ്ലാമർ ഗേളായി അമല
തെന്നിന്ത്യൻ സംവിധായകൻ എ.എൽ.വിജയുമായുള്ള വിവാഹമോചനത്തിലൂടെയാണ് മലയാളിയായ തെന്നിന്ത്യൻ ഗ്ളാമർ ഗേൾ അമല പോൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഇപ്പോൾ അമലയെ വാർത്തകളിൽ താരമാക്കുന്നത് അതൊന്നുമല്ല. ഒരു ചടങ്ങിനെത്തിയപ്പോൾ അമല ധരിച്ചിരുന്ന വേഷമാണ്.
സൂസി ഗണേശൻ സംവിധാനം ചെയ്യുന്ന തിരുട്ടുപയലേ 2 എന്ന സിനിമയുടെ ഓഡിയോ ലോഞ്ചായിരുന്നു വേദി .ചിത്രത്തിലെ നായകൻ ബോബി സിംഹയാണ്. വില്ലൻ വേഷത്തിൽ എത്തുന്നത് പ്രസന്നയും. 2006ൽ ഇറങ്ങിയ തിരുട്ടുപയലേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം .
ശരീരഭംഗി എടുത്തു കാണിക്കുന്ന വസ്ത്രങ്ങളായിരുന്നു അമല ധരിച്ചിരുന്നത്. സിനിമയിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിൽ അമല ഏവരുടേയും ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. അമല ഇത്രയും ഗ്ലാമറസായി പൊതുചടങ്ങിൽ പ്രത്യക്ഷപ്പെട്ടതായി അറിയില്ലെന്നാണ് താരങ്ങളും മറ്റുള്ളവരും അടക്കം പറയുന്നത്.
https://www.facebook.com/Malayalivartha